അടുത്ത സമ്മറില്‍ മെസ്സിയെ സൈന്‍ ചെയ്യാനുള്ള നിര്‍ദേശവുമായി സാവി
2023 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യാൻ ബാഴ്സലോണ ശ്രമിക്കുന്നതിന് സാവിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.വരാനിരിക്കുന്ന കാമ്പെയ്നിന് മുന്നോടിയായി സാവിയുടെ ഫസ്റ്റ്-ടീം സ്ക്വാഡിനെ ശക്തിപ്പെടുത്തുന്ന കാര്യത്തില്‍ ലപോര്‍ട്ട വിജയം നേടിയിരുന്നു.സാവിയുടെ ആവശ്യകതക്ക് അനുസരിച്ച സൈനിംഗ് നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ പ്രമുഘ കായിക വാര്‍ത്ത നല്കുന്ന സ്പോര്‍ട്ട് പറയുന്നത് അനുസരിച്ച് 2023-24 ന് മുമ്പ് മെസ്സിയെ വീണ്ടും ടീമിലെത്തിക്കാൻ ബാഴ്സലോണ എല്ലാ ശ്രമങ്ങളും നടത്തിയേക്കും. പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ അവസാനിച്ച് കാറ്റലോണിയയിൽ തിരിച്ചെത്തുമ്പോള്‍ താരത്തിന്റെ പ്രായം 36 തികയും.ഒരു സ്പോര്‍ട്ടിംഗ് പ്രൊജക്റ്റ് എന്ന രീതിയില്‍ മാത്രമല്ല ക്ലബിന് മെസ്സിയുടെ വരവോടെ ലഭിക്കാവുന്ന സാമ്പത്തിക ലാഭവും ബാഴ്സ കണക്കില്‍ എടുക്കുന്നുണ്ട്.