European Football Foot Ball Top News

ലയണൽ മെസ്സിയുടെ ഗോളിൽ പിഎസ്ജി 2-1ന് കവാസാക്കിയേ പരാജയപ്പെടുത്തി.

July 21, 2022

ലയണൽ മെസ്സിയുടെ ഗോളിൽ പിഎസ്ജി 2-1ന് കവാസാക്കിയേ പരാജയപ്പെടുത്തി.

ബുധനാഴ്ച ടോക്കിയോയിലെ ന്യൂ നാഷണൽ സ്റ്റേഡിയത്തിൽ കാവസാക്കി ഫ്രണ്ടേലിനെതിരെ 2-1 ന് വിജയിച്ചപ്പോൾ ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌ന്റെ പ്രീസീസൺ കാമ്പെയ്‌നിലെ തന്റെ ആദ്യ ഗോൾ നേടി.അച്‌റഫ് ഹക്കിമിയുടെ കട്ട്‌ ബാക്ക് പാസ് സ്വീകരിച്ച മെസ്സിയുടെ ഷോട്ട് കവാസാക്കി ഡിഫന്‍ഡറുടെ മേത്ത് കൊണ്ട് വലയിലേക്ക് കയറി.

Video: Arnaud Kalimuendo Scores PSG's Second Goal vs. Kawasaki

രണ്ടാം പകുതിയില്‍ അർനൗഡ് കലിമുൻഡോ ഗോള്‍ നേടി കൊണ്ട് പിഎസ്ജിയുടെ ലീഡ് ഇരട്ടിപ്പിച്ചു.സുങ്-റിയോങ് ജുങ്ങ് ആണ് മത്സരം അവസാനിക്കാന്‍ ആറു മിനുട്ട് ശേഷിക്കെ കവസാക്കിക്ക് വേണ്ടി സ്കോറിംഗ് തുറന്ന് കൊടുത്തത്.62-ാം മിനിറ്റിൽ അഞ്ച് സബ്സ്റ്റിറ്റിയൂഷനുകളിൽ ഒന്ന്  മെസ്സി ആയിരുന്നു .എംബാപ്പെയെയും നെയ്‌മറെയും ഹാഫ് ടൈമിന് ശേഷം തന്നെ ക്രിസ്‌റ്റോഫ് ഗാൽറ്റിയർ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു.

Leave a comment