കുബോയെ അഞ്ച് വര്‍ഷത്തിന് കരാറില്‍ സൈന്‍ ചെയ്യാന്‍ റയൽ സോസിഡാഡ്
റയൽ മാഡ്രിഡ് താരം ടേക്ക്ഫുസ കുബോ വരും ദിവസങ്ങളിൽ റയൽ സോസിഡാഡുമായി ഒരു കരാറില്‍ എത്തിയേക്കും എന്നതിന്റെ സൂചന ലഭിച്ചിട്ടുണ്ട്.ബാഴ്സലോണയുടെ ലാ മാസിയയില്‍ നിന്നും ഇറങ്ങിയ താരം ജാപ്പനീസ് ഇന്റർനാഷണൽ 2019 ൽ ലോസ് ബ്ലാങ്കോസിൽ ചേർന്നു, പക്ഷേ അദ്ദേഹം സ്പാനിഷ് ചാമ്പ്യൻമാർക്കായി ഒരു സീനിയർ മത്സരത്തില്‍ പോലും പ്രത്യക്ഷപ്പെട്ടില്ല.

2021-ൽ മല്ലോർക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് 21-കാരൻ കഴിഞ്ഞ മൂന്ന് സീസണുകളില്‍ റിയൽ മല്ലോർക്ക, ഗെറ്റാഫെ, വില്ലാർറിയൽ എന്നിവിടങ്ങളില്‍ ലോണിൽ ചെലവഴിച്ചു.സോസിഡാഡ് ഇതിനു മുന്നേയും കുബോയെ സൈൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, 2022/23 സീസണിന് മുന്നോടിയായി അവർ അവനുവേണ്ടി ശ്രമം വീണ്ടും കടുപ്പത്തില്‍ ആക്കും.ലോണ്‍ ആയിരുന്നു ആദ്യം ക്ലബ് തീരുമാനം എങ്കിലും ഇപ്പോൾ ഒരു പൂർണ്ണ കൈമാറ്റം ആണ് സോസിഡാഡ് റയലുമായി നടത്താന്‍ ആഗ്രഹിക്കുന്നത്.സ്റ്റാഡിയോ അനൂറ്റയിൽ അദ്ദേഹം അഞ്ച് വർഷത്തെ കരാറിൽ ഒപ്പിടുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു.