അമേരിക്കന്‍ എല്‍ ക്ലാസിക്കോയില്‍ ബെന്സെമയില്ലാതെ റയല്‍
റയൽ മാഡ്രിഡ് താരമായ കരിം ബെൻസെമയ്ക്ക് ബാഴ്സലോണയുമായുള്ള പ്രീ-സീസൺ എൽ ക്ലാസിക്കോ പോരാട്ടം നഷ്ടമാകും.2022/23 ലാ ലിഗ കാമ്പെയ്നിന് മുന്നോടിയായുള്ള ഒരു സന്നാഹ ടൂറിനായി ലോസ് ബ്ലാങ്കോസ് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകും.കാർലോ ആൻസലോട്ടിയുടെ ആദ്യ ടീം സ്ക്വാഡ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഇതിനകം പരിശീലനത്തിൽ തിരിച്ചെത്തിയിട്ടുണ്ട്, എന്നാൽ ഫ്രഞ്ച് താരത്തിന് നീണ്ട ഇടവേള ക്ലബ് അനുവധിച്ചിട്ടുണ്ട്. ജൂണിൽ ഫ്രാൻസുമായുള്ള അന്താരാഷ്ട്ര കോൾ അപ്പ് കാരണം ആണ് അത്.

ഓഗസ്റ്റ് 2-ന് ചിക്കാഗോയിൽ MLS ഓൾ-സ്റ്റാർ ഇലവനെതിരായ ടൂറിലെ അവരുടെ അവസാന മത്സരത്തിൽ അദ്ദേഹത്തെ അന്‍സലോട്ടി ഉൾപ്പെടുത്തും എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.24 ജൂണിന് വെഗാസിലെ അല്ലെജിയന്റ് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.