റോബർട്ട് ലെവൻഡോവ്സ്കി – ചെല്‍സി കരാറിന് സാധ്യതയില്ലെന്ന് ചെൽസി പരിശീലകൻ തോമസ് ടുച്ചൽ
ഈ വേനൽക്കാലത്ത് ബയേൺ മ്യൂണിക്കിൽ നിന്ന് റോബർട്ട് ലെവൻഡോസ്കിയെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ തന്റെ ടീമിന് സാധിക്കില്ലെന്ന് ചെൽസി മാനേജർ തോമസ് ടുച്ചൽ.അലയൻസ് അരീനയിൽ എട്ട് വർഷത്തെ ട്രോഫികള്‍ക്കും ഗോളുകൾ നിറഞ്ഞ സ്പെല്ലിനും ശേഷം ബുണ്ടസ്ലിഗ ചാമ്പ്യന്മാരെ വിടാൻ ആഗ്രഹിക്കുന്നുവെന്ന് 33 കാരനായ താരം പറഞ്ഞു.ബാഴ്സയാണ് താരത്തിനെ സൈന്‍ ചെയ്യാന്‍ സാധ്യത കൂടുതല്‍ ഉള്ള ക്ലബ്.അവര്‍ നല്കിയ ബിഡിനു ഒരു മറുപടി ഇതുവരെ ബയേണിന്റെ പക്കല്‍ നിന്നും വന്നിട്ടില്ല.

“അവസരം ലഭിച്ചാൽ ലെവൻഡോവ്സ്കിയെ സൈൻ ചെയ്യാനുള്ള അവസരം താൻ നിരസിക്കില്ലെന്ന് ബ്ലൂസ് ബോസ് ടുച്ചൽ പറഞ്ഞു.എന്നാല്‍ വെറുതെ മറ്റ് ടീം താരങ്ങളെ നോക്കി ഓരോന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ലോകത്തിലെ മികച്ച നമ്പര്‍ 9 ആണ് അദ്ദേഹം.അദ്ദേഹത്തിനെ കൊണ്ടുവരാന്‍ ചെല്‍സിക്ക് കഴിയും എന്ന് തോന്നുന്നില്ല.”ചെല്‍സി ബോസ് മാധ്യമങ്ങളോട് പറഞ്ഞു.