മെസിയോ റൊണാള്‍ഡോയോ; ആരാണ് കേമന്‍? കെല്ലിനിയുടെ ഉത്തരം ഇങ്ങനെ
ഫുട്ബോളിലെ അവസാനിക്കാത്തൊരു ചോദ്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ ഏറ്റവും മികച്ച താരമെന്നുള്ളത്. ഇതേ ചോദ്യം ഇപ്പോൾ ഇറ്റാലിയൻ മുൻ നായകൻ ജോർജിയോ കെല്ലിനിയോട് ചോദിച്ചിരിക്കുകയാണ്. എന്നാൽ ഒരു സംശയവുമില്ലാതെ താരം ഇതിനുള്ള ഉത്തരവും നൽകി എന്നതാണ് കൗതുകകരം.
ലോകമെന്നും രണ്ട് തട്ടിൽ നിൽക്കുന്ന ഈ ചോദ്യത്തിന് ജോർജിയോ കെല്ലിനിയുടെ ഉത്തരം റൊണാൾഡോയാ എന്നായിരുന്നു. ക്രിസ്റ്റ്യാനോയ്‌ക്ക് എതിരായും ഒപ്പവും കെല്ലിനി കളിച്ചിട്ടുണ്ട്. 2018 മുതൽ 21 വരെയായിരുന്നു റൊണാൾഡോയും കെല്ലിനിയും യുവെന്‍റസിൽ കളിച്ചത്. ഈ സമയത്ത് കെല്ലിനിയുമായി അടുത്ത ബന്ധമാണ് പോർച്ചുഗീസ് താരത്തിനുണ്ടായിരുന്നത്.
മെസിയുമായി ഒടുവിൽ കെല്ലിനി ഏറ്റുമുട്ടിയത് അടുത്തിടെയായിരുന്നു. അതും അർജന്‍റീനയും ഇറ്റലിയും നേർക്കുനേർ വന്ന ഫൈനലിസിമ പോരാട്ടത്തിൽ. അന്ന് മെസിയുടെ ടീം കിരീടമുയത്തിയപ്പോൾ കെല്ലിനിയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.