റഫീഞ്ഞയേ ബാഴ്സ ഒഴിവാക്കിയിട്ടില്ല ; ഇനിയും നീക്കങ്ങള്‍ പ്രതീക്ഷിക്കാം
ലീഡ്‌സ് യുണൈറ്റഡിന്റെ റാഫിൻഹയ്ക്കായി ബാഴ്‌സലോണ പുതിയ ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ ടേമിൽ 35 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ താരത്തിനു വേണ്ടി പ്രീമിയര്‍ ലീഗില്‍ നിന്ന് തന്നെ ആഴ്സണലും ചെല്‍സിയും നീക്കങ്ങള്‍ നടത്തുന്നുണ്ട്.
ബാഴ്‌സലോണയും വേനൽക്കാലത്തുടനീളം റാഫിൻഹയോട് താൽപ്പര്യം പുലർത്തിയിരുന്നു, പക്ഷേ ലീഡ്‌സിന്റെ ആവശ്യം നിറവേറ്റാന്‍ പറ്റിയ ഒരു ഡീല്‍ ഇതുവരെ നല്‍കാന്‍ അവര്‍ക്കായില്ല.ഈ അടുത്ത് ചെല്‍സി ബ്രസീലിയന്‍ താരത്തിന് വേണ്ടി ഒരു പുതിയ ഓഫര്‍ നല്‍കിയിരുന്നു.അത് ലീഡ്സ് സ്വീകരിക്കും എന്ന് എല്ലാ ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഒരു പുതുയ ഡീല്‍ ബാഴ്സ നല്‍കിയാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്ന അവസ്ഥയാണ്. റഫീഞ്ഞ ബാഴ്സയുടെ ട്രാന്‍സ്ഫര്‍ പട്ടികയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പേരാണ് എന്നും അത് പൂര്‍ത്തിയാക്കാന്‍ ഇനിയുമേറെ നീക്കങ്ങള്‍ ബാഴ്സയുടെ പക്കല്‍ നിന്ന് പ്രതീക്ഷിക്കാം എന്നും പ്രമുഘ ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറഞ്ഞു.