European Football Foot Ball Top News

ഫിഫയുടെ പുനഃപരിശോധനയിൽ ജെറോം വാൽക്കെയുമായി ഗൂഡാലോചന പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി നടത്തിയിട്ടില്ല എന്ന് തെളിഞ്ഞു

June 25, 2022

ഫിഫയുടെ പുനഃപരിശോധനയിൽ ജെറോം വാൽക്കെയുമായി ഗൂഡാലോചന പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി നടത്തിയിട്ടില്ല എന്ന് തെളിഞ്ഞു

ഫിഫ മുൻ സെക്രട്ടറി ജനറൽ ജെറോം വാൽക്കെയുമായി തെറ്റായ ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന നടപടികളുടെ പുനരന്വേഷണത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയെ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഫിഫ  രണ്ടാം തവണയും കുറ്റവിമുക്തനാക്കി.സാർഡിനിയയിലെ ഒരു അവധിക്കാല വീട് വാടകയില്ലാതെ കഴിയാൻ നാസർ ജെറോം വാൽക്കെയേ അനുവദിച്ചിരുന്നു.ഇതായിരുന്നു പിഎസ്ജി പ്രസിഡൻറ്റിനെ സംശയനിഴലിൽ ആക്കിയത്.

Jérôme Valcke - Wikipedia

2015 ൽ നീക്കം ചെയ്യപ്പെടുന്നതുവരെ എട്ട് വർഷക്കാലം ഫിഫയുടെ  അഡ്മിനിസ്ട്രേറ്ററായിരുന്നു  വാൽക്കെ. ലോകകപ്പ് സംപ്രേക്ഷണാവകാശത്തിന് വേണ്ടി നാസറും വാൽക്കെയും തമ്മിൽ അഴിമതി നടത്തി എന്നായിരുന്നു മറ്റൊരു ആരോപണം.സ്വിസ് ഫെഡറൽ ക്രിമിനൽ കോടതി വാൽക്കെ വ്യാജരേഖ ചമച്ചതിനും നിഷ്ക്രിയ അഴിമതിക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.അഞ്ച് വർഷത്തെ അന്വേഷണത്തിൽ, ഖത്തരി ബ്രോഡ്കാസ്റ്ററായ ബീഇൻ   മീഡിയ ഗ്രൂപ്പിന്റെ തലവനും ലോകകപ്പ് ആതിഥേയരായ രാജ്യത്തിന്റെ സർക്കാർ അംഗവുമായ അൽ-ഖെലൈഫി നിലവിൽ ഫൂട്ബോളിൽ തന്നെ വലിയ ഒരു ബ്രാൻഡ് ആയി മാറി കഴിഞ്ഞു.സ്വിസ് ക്രിമിനൽ നടപടികളിൽ അദ്ദേഹത്തിനെതിരെ പലപ്പോഴും ആരോപണങ്ങൾ വന്നെങ്കിലും യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചേരാൻ അൽ-ഖെലൈഫി 2019 ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a comment