ഞാൻ അത് ഇന്നും ഖേദിക്കുന്നു !!!!!
ഫ്രഞ്ച് ഫുട്ബോൾ ഐക്കൺ സിനദീൻ സിദാൻ ഇറ്റലിക്കെതിരായ 2006 ഫിഫ ലോകകപ്പ് ഫൈനലിനിടെ മറ്റോരാസിയുമായി തർക്കം സംഭവിച്ചതിൽ ഖേദമുണ്ടെന്ന് വെളിപ്പെടുത്തി.എക്കാലത്തെയും മികച്ച കരിയറുകളിലൊന്നായ അന്നത്തെ റയൽ മാഡ്രിഡ് പ്ലേമേക്കർ ജർമ്മനിയിൽ നടന്ന വേൾഡ് കപ്പ് ടൂർണമെന്റിന്റെ അവസാനത്തിൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനം ആയിരുന്നു സിദാൻ.ഇറ്റലിക്കെതിരെ നടന്ന ഫൈനൽ മൽസരത്തിൽ ആദ്യ ഗോളും സീദാന്റെ വകയായിരുന്നു.

മൽസരം സമനിലയിൽ കലാശിച്ചത് മൂലം അധികസമയത് മറ്റെരാസിയും സിദാനും തമ്മിലുള്ള വാക്ക്തർക്കം അവസാനിച്ചത് സിദാൻ തല കൊണ്ട് മറ്റൊരാസിയുടെ നെഞ്ചത്ത് ഇടിയിൽ ആയിരുന്നു.തന്റെ കരിയറിലെ മോശം ഏടുകളിൽ ഒന്നാണ് ആ സംഭവം എന്നും സമയത്തിന് പിന്നിൽ പോവാൻ കഴിഞ്ഞാൽ താൻ തിരുത്താൻ ഉദ്ദേശിക്കുന്ന തെറ്റ് ആണ് അതെന്നും സിദാൻ അഭിമുഖത്തിൽ പറഞ്ഞു.