ലൂക്കാ ജോവിക്കിനെ ഫിയോറന്റീനയിലേക്ക് ലോണിൽ നൽകാൻ മാഡ്രിഡ്
സ്ട്രൈക്കർ ലൂക്കാ ജോവിച്ചിനായി സീരി എ ടീമായ ഫിയോറന്റീനയുമായി റയൽ മാഡ്രിഡ് ലോൺ ഡീലിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.2019-ൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൽ നിന്ന് എത്തിയ 24-കാരന് ബെർണബ്യൂവിൽ വേണ്ടവിധം തിളങ്ങാൻ കഴിഞ്ഞില്ല.റയൽ മാഡ്രിഡിനായി 51 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

2020-21 സീസണിന്റെ രണ്ടാം പകുതിയിൽ ജോവിച്ചിനെ ഫ്രാങ്ക്ഫർട്ടിലേക്ക് തന്നെ തിരികെ വായ്പ നൽകിയിരുന്നു. ബുണ്ടസ്ലിഗയിൽ താരം നാല് ഗോളുകൾ നേടി.സെർബിയ ഇന്റർനാഷണൽ താരം മൂന്ന് വർഷത്തേക്ക് കൂടി ബെർണബ്യൂവിൽ കരാറിൽ നിലകൊള്ളുന്നു.ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച് ജോവിച്ചിന് വേണ്ടി റയലും ഫിയോറന്റീനയും ചർച്ചയിലാണ്.ഡുസാൻ വ്ലഹോവിച്ച് യുവന്ടസിലേക്ക് പോകുന്നതിനാൽ അറ്റാക്കിങ് നിര മൂർച്ച കൂട്ടാൻ ഫിയോറെൻറ്റീനക്ക് ജോവിച്ചിന്റെ സേവനം ഉപകാരപ്പെട്ടേക്കും.