ലൗട്ടാരോ മാർട്ടിനെസിനായി കണ്ണ് തള്ളുന്ന ഓഫർ നൽകാൻ ഒരുങ്ങി ടോട്ടൻഹാം
ഇന്റർ മിലാൻ ഫോർവേഡ് ലൗട്ടാരോ മാർട്ടിനെസിനായി ടോട്ടൻഹാം ഹോട്സ്പർ 90 മില്യൺ യൂറോ നീക്കത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.49 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട്
2021-22 കാമ്പെയ്നിൽ തന്റെ ഇറ്റാലിയൻ ക്ലബ്ബിനായി 24-കാരനായ താരം വീണ്ടും മികച്ച ഫോമിലായിരുന്നു.2021 ഒക്ടോബറിൽ ആണ് മാർട്ടിനെസ് ഇന്ററുമായി ഒരു പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചത്, അദ്ദേഹത്തിന്റെ നിലവിലെ കരാർ ജൂൺ 2026 വരെയാണ് പ്രവർത്തിക്കുന്നത്.

അർജന്റീന ഇന്റർനാഷണൽ മിലാനിൽ സന്തോഷവാനാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും വാർത്തകൾ ഉണ്ടെങ്കിലും തന്റെ മുൻ മാനേജർ ആയ കൊണ്ടേയുടെ വിളി ലൌതാരോ വെറുതെ തട്ടികളയാൻ സാധ്യതയില്ല.അദ്ദേഹത്തിന് കീഴിൽ ആണ് താരം മിലാന് വേണ്ടി ആദ്യമായി സീരി എ ലീഗ് നേടിയതും.