ലാലിഗയിൽ തുടരുന്നത് മാഴ്സെലോ പരിഗണിക്കുന്നു
വിടവാങ്ങൽ പ്രസംഗത്തിനിടെ, താൻ വിരമിക്കൽ പരിഗണിക്കുന്നില്ലെന്നും 2022-23 കാമ്പെയ്നിനായി തന്റെ കളി തുടരുമെന്നും മാർസെലോ വെളിപ്പെടുത്തിയിരുന്നു.മാർസ പുറത്ത് വിട്ട വാർത്ത പ്രകാരം ബ്രസീലിയന്‍ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി എന്നിവിടങ്ങളിലേ ക്ലബുകളിൽ നിന്നു ഓഫർ ലഭിക്കാൻ സാധ്യതയുണ്ട്.അദ്ദേഹത്തിന്റെ ഏജന്റുമാർക്ക് ഇതിനകം തന്നെ നിർദ്ദിഷ്ട പുതിയ ക്ലബ്ബുകളിൽ നിന്ന് നിരവധി കോളുകൾ ലഭിച്ചിട്ടുണ്ട്.2022-23 കാമ്പെയ്നിനിടെ ഒരിക്കൽ കൂടി യൂറോപ്യൻ ഫുട്ബോൾ കളിക്കുന്നതിന് വേണ്ടി താരം തുർക്കിയിലേക്ക് മാറാൻ ആണ് കൂടുതൽ സാധ്യത എന്ന് മാധ്യമങ്ങൾ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ പുതിയ റിപോർട്ട് അനുസരിച്ച് ലാ ലിഗയിൽ തുടരുക എന്ന ആശയം പ്രതിരോധ താരം ഇഷ്ട്ടപ്പെടുന്നു.അദ്ദേഹത്തിന്റെ കുടുംബം സ്പെയിനിൽ തുടരാൻ വളരെ ഏറെ ആഗ്രഹിക്കുന്നു.പുതുതായി പ്രമോട്ടുചെയ്ത റിയൽ വല്ലാഡോലിഡ്, ഗെറ്റാഫെ, റയോ വല്ലെക്കാനോ എന്നിവരെല്ലാം താരത്തിന് വേണ്ടി ഒരു ഓഫർ നൽകാൻ തയാറായി നിൽക്കുന്നു എന്നും സ്പാനിഷ് പത്രമായ മുണ്ടോ ഡെപ്പോർട്ടിവോ വെളിപ്പെടുത്തിയിട്ടുണ്ട്.