ജൂൾസ് കൂണ്ടെയെ സൈന്‍ ചെയ്യുന്നതിൽ ചെൽസിയെ കടത്തിവെട്ടാൻ ബാഴ്സലോണ
സെവിയ്യയുടെ സെന്റർ ബാക്ക് ജൂൾസ് കൗണ്ടെയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ചെൽസിയെ തോൽപ്പിക്കാൻ ബാഴ്സലോണ ഒരുങ്ങുന്നതായി റിപ്പോർട്ട്.23-കാരനായ താരം ഈ വേനൽക്കാലത്ത് പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകാൻ ഒരുങ്ങുകയാണ്.അന്റോണിയോ റൂഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും സ്റ്റാംഫോർഡ് ബ്രിഡ്ജ് വിട്ടപ്പോൾ കൂണ്ടെയായിരുന്നു ചെൽസിയുടെ പ്രാഥമിക ലക്ഷ്യം.

എന്നാൽ കൗണ്ടെയുടെ ഒപ്പിനായുള്ള മത്സരത്തിൽ ബാഴ്സലോണ ചെൽസിയെക്കാൾ മുന്നിലെത്തിയെന്ന് കാറ്റലൂനിയ റേഡിയോ അവകാശപ്പെടുന്നു.സെവിയ്യയുമായി ബാഴ്സ ഒരു കരാറിൽ എത്തി എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.55 മില്യണിനും 60 മില്യണിനും ഇടയിൽ ഒരു തുകയാണ് ബാഴ്സയുടെ ഓഫർ എന്നും ഇതിൽ ഒരു താരത്തിനെ കൂടി ചേർക്കാൻ സ്പാനിഷ് ക്ലബ് ഒരുക്കം ആണ്.യുഎസ്എ റൈറ്റ് ബാക്ക് സെർജിനോ ഡെസറ്റ് ആണ് സ്വാപ്പ് ഡീലിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നും റൂമറുകൾ ഉണ്ട്.അതേസമയം ഫ്രാൻസിസ്കോ ട്രിൻകാവോയും മുൻ സെവില്ല താരം ക്ലെമന്റ് ലെങ്ലെറ്റും സാധ്യതയുള്ള ഓപ്ഷൻസ് ആണ്.