മൗറോ ഇക്കാർഡിയെ വിൽക്കാൻ ഒരുങ്ങി പിഎസ്ജി
വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ കൊണ്ട് മൗറോ ഇക്കാർഡിയേ ഒപ്പിടാൻ പാരീസ് സെന്റ് ജെർമെയ്ൻ ഏജന്റ് ആയ ജോർജ്ജ് മെൻഡസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.ഫ്രഞ്ച് ഭീമന്മാർ കൈലിയൻ എംബാപ്പെയ്ക്ക് ഗണ്യമായ പ്രതിഫലം നൽകിയതോടെ, ഈ വേനൽക്കാലത്ത് പാർക് ഡെസ് പ്രിൻസസിൽ നിന്നു വേണ്ടാത്ത എല്ലാ കളിക്കാരെയും പുറത്താക്കാൻ ആണ് ക്ലബ് തീരുമാനം.അവരിൽ ഒരാൾ ആണ് ഇകാർഡി.

കഴിഞ്ഞ കാമ്പെയ്നിനിടെ അർജന്റീനക്കാരൻ താരത്തിനെ ഒരു ബാക്കപ്പ് ഓപ്ഷനായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.ചാമ്പ്യൻസ് ലീഗ് ഫൂട്ബോൾ കളിക്കാൻ കഴിയുന്ന ഒരു ടീമിൽ ആയിരിക്കണം തന്റെ അടുത്ത സീസൺ എന്ന നിർബന്ധം താരത്തിന് ഉണ്ട് എന്ന് കൊറിയർ ഡെല്ലോ സ്പോർട്ട് വെളിപ്പെടുത്തി.വൂൾവസ് ആണെങ്കിൽ അടുത്ത സീസൺ മുതൽ യുവ നിരയെ അണിനിരത്തി കൂടുതൽ സ്വതസിദ്ധമായ ഫൂട്ബോൾ കളിക്കാനുള്ള ലക്ഷ്യത്തിൽ ആണ്.