മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തത് തെറ്റാണെന്ന് തെളിയിക്കുമെന്ന് പോൾ പോഗ്ബ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വേനൽക്കാലത്ത് തന്നെ പുറത്താക്കിയത് ഒരു തെറ്റ് ആണെന്ന് കാണിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പോൾ പോഗ്ബ.89 മില്യൺ പൗണ്ട് എന്ന ലോക റെക്കോർഡ് തുകയ്ക്ക് യുവന്റസിൽ നിന്ന് വീണ്ടും യുണൈറ്റഡിൽ ചേർന്ന താരം ആറ് വർഷത്തിന് ശേഷം ജൂൺ 30 ന് ഓൾഡ് ട്രാഫോർഡ് വിടും.

ആമസോൺ പ്രൈമിലെ തന്റെ പുതിയ ഡോക്യുമെന്ററി ‘ദി പോഗ്മെന്ററി’യിൽ സംസാരിക്കവേ ആണ് താരം യുണൈറ്റഡിനെതിരെ സംസാരിച്ചത്.യുണൈറ്റഡ് പോഗ്ബയ്ക്ക് ആഴ്ചയിൽ 290,000 പൗണ്ടിലധികം വിലമതിക്കുന്ന ഒരു കരാർ വാഗ്ദാനം നൽകിയതായി മനസ്സിലാക്കുന്നു, എന്നാൽ ഡോക്യുമെന്ററിയിൽ, ഫ്രഞ്ചുകാരൻ തന്റെ അന്തരിച്ച ഏജന്റ് മിനോ റയോളയോട് ക്ലബ് ഒരു പുതിയ കരാറും നല്കിയിട്ടില്ല എന്നാണ് പറഞ്ഞത്.തനിക്ക് ഒരു കരാർ നൽകാത്തത് ഒരു തെറ്റ് ആണ് എന്ന് തെളിയിക്കുകയാണ് തന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം എന്നും താരം വെളിപ്പെടുത്തി.മാൻ യുണൈറ്റഡിൽ നടന്ന തന്റെ രണ്ടാം സ്പെല്ലിന്റെ ആദ്യ സീസണിൽ യൂറോപ്പ ലീഗും ലീഗ് കപ്പും നേടിയ പോഗ്ബ, ക്ലബിനായി 323 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും 51 അസിസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.