ഗാവി ബാഴ്സയുമായുള്ള നീട്ടാൻ ഉദ്ദേശിക്കുന്നു
സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർട്ടീവോ നല്കിയ വാർത്ത പ്രകാരം ലിവർപൂൾ ഉൾപ്പടെ പല മുന്‍ നിര ക്ലബുകളുടെയും ടാർഗെറ്റ് ഗാവിയുമായി ബാഴ്സലോണ ഒരു ഉടമ്പടിയിലെത്തുന്നത്തിന്റെ അടുത്തെത്തിയിരിക്കുന്നു.50 മില്യൺ യൂറോ ആണ് അദ്ദേഹത്തിന്റെ നിലവിലെ റിലീസ് ക്ലോസ്.ഈ വേനൽക്കാലത്ത് തന്റെ മിഡ്ഫീൽഡ് ഓപ്ഷനുകൾ ശക്തിപ്പെടുത്താൻ ക്ലോപ്പിന് ഈ സ്പാനിഷ് താരത്തിനെ നോട്ടമിട്ടിരുന്നു.

എന്നാൽ താരത്തിന് ബാഴ്സയിൽ തുടരാൻ ആണ് താൽപര്യം.അവിടെ ചെറുപ്പം മുതൽ കളിച്ചു വന്ന താരത്തിന് നിലവിലെ ക്ലബിലെ ബാധ്യത ഒരു വലിയ പ്രശ്നം ആയി തോന്നിയിട്ടില്ല.ദൈർഘ്യം ഇതുവരെ അറിവായിട്ടില്ലെങ്കിലും, പുതിയ കരാർ ഒരു ദീർഘകാല പ്രതിബദ്ധതയായിരിക്കുമെന്ന് മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ നിലവിലെ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കും.ഗാവിക്ക് പകരം ഇനി ലിവർപൂളിന്റെ അടുത്ത ലക്ഷ്യം യുവ മിഡ്ഫീൽഡർ ആയ ജൂഡ് ബെലിങ്ഹാം ആണ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്.താരത്തിന് വേണ്ടി റയലും മാർക്കറ്റിൽ നീക്കങ്ങൾ നടത്തുന്നുണ്ട്.