ഒരു യുവ ഡിഫൻഡർ കൂടി , ഈ സീസണിലെ കച്ചവടം പൂർത്തിയാക്കാൻ ലിവർപ്പൂൾ
6.5 മില്യൺ പൗണ്ടിന് ഉയർന്ന റേറ്റിംഗ് ഉള്ള ഫുൾ ബാക്ക് കാൽവിൻ റാംസെയെ ഒപ്പിടാൻ ലിവർപൂൾ അബർഡീനുമായി ഒരു കരാറിൽ എത്തിയതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.ഈ സൈനിങ് കൂടി പൂർത്തിയാക്കിയത്തോടെ ഈ വിൻഡോയിൽ അവരുടെ ഇൻകമിംഗ് ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് മനസ്സിലാക്കുന്നു.ഈ ഒരു ട്രാൻസ്ഫർ ആൻഫീൽഡിന്റെ വേനൽക്കാല ചെലവ് 100 ദശലക്ഷം പൗണ്ടിനടുത്ത് എത്തിച്ചിട്ടുണ്ട്.

നെക്കോ വില്യംസ് ഫുൾഹാമിന് ലോണിൽ പോയതിന് ശേഷം കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ലിവർപൂളിന് വേണ്ടി റൈറ്റ് വിങ് ബാക്ക് പോസിഷനിൽ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഈ സീസണിൽ അദ്ദേഹത്തിന്റെ ജോലി ഭാരം കുറയ്ക്കാനും കൂടാതെ ടീമിന് സ്ക്വാഡ് ഡെപ്ത്ത് നല്കാനും ആണ് റാംസെ ലിവർപൂളിലേക്ക് എത്തുന്നത്.