അടുത്ത സീസണ് ഇടയിൽ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബാഴ്സലോണയെ നേരിടും
സീസൺ ആരംഭിച്ചതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ഒരു സൗഹൃദ മത്സരത്തിന് തയ്യാറെടുക്കുകയാണ് – ലാ ലിഗ വമ്പൻമാരായ ബാഴ്സലോണയ്ക്കെതിരെ ക്യാമ്പ് നൗവിൽ.അത്ലറ്റിക്കിലെ പോ ബല്ലസ് പറയുന്നതനുസരിച്ച്, ചാരിറ്റി മത്സരം ഓഗസ്റ്റ് 24-ന് നടത്താനാണ് നിലവിലെ പദ്ധതി, മുൻ ബാഴ്സലോണ കളിക്കാരനും അസിസ്റ്റന്റ് കോച്ചുമായ ജുവാൻ കാർലോസ് അൻസുയുടെ ബഹുമാനാർത്ഥം അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസിനായുള്ള ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം.

ഈ മൽസരം കഴിഞ്ഞ വേനൽക്കാലത്ത് നടക്കേണ്ടതായിരുന്നു, എന്നാൽ കോവിഡ് -19 സങ്കീർണതകളും യാത്രാ നിയന്ത്രണങ്ങളും ബ്ലൂസിന് സ്പെയിനിലേക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാക്കി.പ്രീമിയർ ലീഗിന്റെ മൂന്നാം ഗെയിം ആഴ്ചയ്ക്ക് ശേഷം ന്യൂകാസിന് എതിരെയുള്ള മൽസരത്തിന് ശേഷമാണ് സിറ്റി കാറ്റലോണിയയിലേക്ക് പോവുക എന്നത് അത്ലറ്റിക്കിലെ പോൾ ബല്ലസ് അറിയിച്ചു.