ഇഞ്ചുറി ടൈം ഗോളിൽ നെതർലാണ്ട്സ്
ചൊവ്വാഴ്‌ച റോട്ടർഡാമിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് എ 4 പോരാട്ടത്തിൽ വെയ്‌ൽസിനെതിരെ 3-2ന് നാടകീയമായ ജയം നേടി ഗ്രൂപ്പ് ലീഡർമാരായ നെതർലൻഡ്‌സ്.അഞ്ചു ഗോൾ പിറന്ന മൽസരത്തിൽ ഇഞ്ചുറി ടൈമിൽ മാത്രം രണ്ടു ഗോളുകൾ പിറന്നു.വിജയത്തോടെ ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഹോളണ്ട് പട തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.ഒരു ജയം പോലും നേടാൻ ആകാതെ വേൽസ് അവസാന സ്ഥാനത്താണ്.

തന്റെ അന്താരാഷ്ട്ര ഗോൾ നേടി കൊണ്ട് നോവ ലാങ് നെതർലാൻഡസിന് ലീഡ് നേടി കൊടുത്തു.ആറ് മിനുട്ടിനുള്ളിൽ കോഡി ഗാക്പ്പോ രണ്ടാം ഗോളോടെ ലീഡ് ഇരട്ടിപ്പിച്ചു.ഇതോടെ നെതർലാണ്ടസ് എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിൽക്കവേ , ബ്രെനാൻ ജോൺസൺ വേൽസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി എന്നാൽ അതിനു ശേഷം ഒരു ഗോൾ പോലും നേടാൻ ഇരു ടീമുകലക്കും കഴിഞ്ഞില്ല.92 ആം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി കൊണ്ട് ഗരത്ത് ബെയിൽ മൽസരം സമാനിലയിൽ അവസാനിപ്പിക്കും എന്ന് കരുതി എങ്കിലും തൊട്ടടുത്ത നിമിഷത്തിൽ പകരക്കാരൻ ആയി വന്ന ഡീപേയുടെ ഗോൾ മൽസരവിധി മാറ്റിമറച്ചു.