പോളണ്ടിന് നേരെ ബെൽജിയത്തിന് എതിരില്ലാത്ത ഒരു ഗോൾ വിജയം
ആദ്യ പകുതിയിൽ മിച്ചി ബാറ്റ്ഷുവായിയുടെ ഡൈവിംഗ് ഹെഡർ വഴി നേടിയ ലീഡിൽ കടിച്ചു തൂങ്ങി നരോഡോവി സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് എ പോരാട്ടത്തിൽ ബെൽജിയത്തിന് പോളണ്ടിന് മേൽ വിജയം.2018 ലോകകപ്പിൽ ഫ്രാൻസിനോട് 1-0ന് തോറ്റതിന് ശേഷമുള്ള 48 മലസരങ്ങളിൽ എല്ലാത്തിലും ഗോൾ നേടി എന്ന റെകോർഡ് ബെൽജിയം ടീം സ്വന്തമാക്കി.

കുറച്ച് അവസരങ്ങളെ ഉണ്ടാക്കിയുള്ളൂ എങ്കിലും ബെൽജിയം ആണ് കളി നിയന്ത്രിച്ചത്.സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന് വലിയ മാറ്റങ്ങൾ ഒന്നും കൊണ്ടുവരാൻ ആയില്ല.രണ്ട് റൗണ്ടുകൾ ബാക്കിനിൽക്കെ മൂന്ന് പോയിന്റിന് മുന്നിലുള്ള നെതർലൻഡ്സിനെ പിന്നിൽ ആക്കാനുള്ള പോരാട്ടത്തിൽ ആണ് ബെൽജിയം ഇപ്പോഴും.സെപ്റ്റംബറിൽ നടക്കുന്ന അവസാന പൂൾ മത്സരത്തിൽ ഡച്ചുകാരെ നേരിടാൻ അവർ ആംസ്റ്റർഡാമിലേക്ക് പോകും.