ഹംഗറി ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് എതിരില്ലാത്ത നാല് ഗോളിന് ; തരംതാഴ്ത്തൽ ഭീഷണി നേരിട്ട് ഇംഗ്ലണ്ട്
ചൊവ്വാഴ്ച മൊളിനെക്സിൽ ഹംഗറിയോട് 4-0 ന് തോറ്റ ഇംഗ്ലണ്ട് 1928 ന് ശേഷമുള്ള ഏറ്റവും മോശം ഹോം തോൽവിക്ക് സാക്ഷ്യം വഹിച്ചു.ഇംഗ്ലണ്ട് യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ 3 ൽ നിന്ന് തരംതാഴ്ത്തപ്പെടാനുള്ള സാധ്യത ഇപ്പോൾ വളരെ കൂടുതൽ ആണ്.പതിനാറാം മിനുട്ടിൽ റോളണ്ട് സല്ലായി നേടിയ ഗോളിൽ ലീഡ് നേടി ഹംഗറി തുടക്കം മുതൽ ഇംഗ്ലണ്ടിന് മേൽ ഹംഗറി ആധിപത്യം പുലർത്തി.

രണ്ടാം പകുതിയിൽ ഹാംഗറിക്ക് വേണ്ടി സോൾട്ട് നാഗി,ഡാനിയൽ ഗസഡാഗ് എന്നിവരും ഹംഗറിക്ക് വേണ്ടി സ്കോര്‍ ബോർഡിൽ ഇടം നേടി.ഈ മാസം ആദ്യം ഹംഗറിക്കെതിരെ നടന്ന മൽസരത്തിൽ 1-0 തോൽവി ഉൾപ്പെടെ നാല് കളികളിൽ നിന്ന് രണ്ട് പോയിന്റുമായി ഇംഗ്ലണ്ട് അവരുടെ നേഷൻസ് ലീഗ് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ജർമ്മനിക്കും ഇറ്റലിക്കും മുന്നിൽ ഏഴ് പോയിന്റുള്ള ഹംഗറി ഗ്രൂപ്പിൽ ഒന്നാമതാണ്. ഗ്രൂപ്പ് ജേതാക്കൾ അടുത്ത ജൂണിൽ നേഷൻസ് ലീഗ് ഫൈനലിലേക്ക് പോകുമ്പോൾ താഴെയുള്ള ടീം തരംതാഴ്ത്തപ്പെടും.