Cricket Cricket-International Top News

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

June 13, 2022

author:

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയുടെ ഉദ്ഘാടന മത്സരം പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഓസ്‌ട്രേലിയൻ പേസർ കെയ്ൻ റിച്ചാർഡ്‌സണിന് പരിക്ക് പറ്റിയെന്ന് ഫിഞ്ച് സ്ഥിരീകരിച്ചു.

ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതിനാൽ താരം ഇനി പരമ്പരയിൽ പങ്കെടുക്കില്ലെന്നും നായകൻ അറിയിച്ചിട്ടുണ്ട്. പരുക്കിനെ തുടർന്ന് പേസർ ബോളർ മിച്ചൽ സ്റ്റാർക്കും ആദ്യ ഏകദിന മത്സരത്തിൽ ഉണ്ടാവില്ലെന്നും ഫിഞ്ച് വ്യക്തമാക്കി. പരുക്ക് കാരണം ബാറ്റിംഗ് ഓൾറൗണ്ടർ മിച്ചൽ മാർഷും ആദ്യ മത്സരത്തിൽ പങ്കെടുക്കില്ല. അതേസമയം സീനിയർ പേസർ പാറ്റ് കമ്മിൻസ് ടീമിലേക്ക് തിരിച്ചെത്തിയത് ഓസീസിന് കരുത്താവും. കമ്മിൻസിനെ കൂടാതെ പേസർ ജോഷ് ഹേസിൽവുഡും ജേ റിച്ചാർഡ്‌സണും പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്.

ആദ്യ ഏകദിനത്തിനായി ഓസ്‌ട്രേലിയൻ ടീം

ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, അലക്‌സ് കാരി, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ജേ റിച്ചാർഡ്‌സൺ, ജോഷ് ഹേസിൽവുഡ്.

Leave a comment