പിഎസ്ജിയും പോച്ചെട്ടീനോയും വേർപിരിയാൻ ധാരണയിലെത്തി
മുൻ അർജന്റീന താരത്തിന്റെ കരാർ അവസാനിപ്പിക്കാൻ ഇരു കക്ഷികളും ധാരണയിലെത്തിയതിനാൽ പാരീസ് സെന്റ് ജെർമെയ്ൻ പരിശീലകനെന്ന നിലയിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ സ്പെൽ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പിഎസ്ജിയുടെ ചുമതലയേറ്റ് പതിനെട്ട് മാസങ്ങൾക്ക് ശേഷം, ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടത് ആണ് അദ്ദേഹത്തിനെ പിഎസ്ജിയിൽ തുടരാൻ ആവാത്തതിന്റെ പ്രധാന കാരണം എന്ന് ആണ് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണിൽ പിഎസ്ജി ലീഗ് 1 കിരീടം നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്ന് റയൽ മാഡ്രിഡിനെ പുറത്താക്കാൻ കഴിയാതെ 16 റൗണ്ടിൽ പുറത്തായി.മെസ്സി,എമ്പാപ്പേ,നെയ്മർ,ഡി മരിയ,റാമോസ് എന്നിങ്ങനെ സൂപ്പർതാരങ്ങൾ ഏറെ ഉണ്ടായിട്ടും അവരെ ഉലപ്പെടുത്തി ഒരു മികച്ച ഗെയിം പ്ലാൻ ഉണ്ടാക്കാൻ പോച്ചട്ടീനോക്ക് കഴിഞ്ഞില്ല.