സ്വീഡന് ഇത് തുടർച്ചയായ ഇത് മൂന്നാം തോൽവി
ഉല്ലെവൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് ബി 4 പോരാട്ടത്തിൽ നോർവേ അയൽക്കാരായ സ്വീഡനെ 3-2 ന് തോൽപ്പിച്ചു.എർലിംഗ് ഹാലൻഡ് രണ്ട് ഗോളുകളോടെ തന്റെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.10-ാം മിനിറ്റിൽ ഫ്രെഡ്രിക്ക് ബ്യോർക്കന്റെ പാസിലൂടെ സ്കോറിങ് തുറന്ന അദ്ദേഹം രണ്ടാം പകുതി ലഭിച്ച പെനാൽട്ടി വലയിലാക്കി നോർവേയുടെ ലീഡ് ഇരട്ടിയാക്കി.കീപ്പർ റോബിൻ ഓൾസെൻ അലക്സാണ്ടർ സോർലോത്തിനെ ഫൗൾ ചെയ്തതാണ് റഫറി പെനാൽട്ടി വിധിക്കാൻ ഉള്ള കാരണം.

62 ആം മിനുട്ടിൽ എമിൽ ഫോർസ്ബെർഗ് നേടിയ ഗോളിൽ സ്വീഡന് നേരിയ ഒരു പ്രതീക്ഷ നല്കിയിരുന്നു എങ്കിലും അലക്സാണ്ടർ സോർലോത്ത് 77 ആം മിനുട്ടിൽ മൂന്നാം ഗോൾ നേടി കളി നോർവേക്ക് ആയി സീൽ ചെയ്ത് വെച്ചു.ഇഞ്ചുറി ടൈമിൽ റഫറി വിസിൽ ഊതാൻ ഒരുങ്ങവേ വിക്ടർ ഗയോക്കൊറെസ് സ്വീഡന് വേണ്ടി രണ്ടാം ഗോൾ നേടി.ആദ്യം ഒരു ജയം നേടി എങ്കിലും തുടർച്ചയായ മൂന്നാമത്തെ തോൽവിയാണ് സ്വീഡൻ ഇന്നലെ നേരിട്ടത്.