European Football Foot Ball Top News

ദുർബലർ ആയ സ്വിസ് പടയെ നേരിടാൻ പോർച്ചുഗൽ

June 12, 2022

ദുർബലർ ആയ സ്വിസ് പടയെ നേരിടാൻ പോർച്ചുഗൽ

ഞായറാഴ്ചത്തെ ലീഗ് എ ഗ്രൂപ്പ് 2 യുവേഫ നേഷൻസ് ലീഗ് ഷോഡൗണിൽ സ്വിറ്റ്സർലണ്ടിനെ നേരിടാൻ അവരുടെ കോട്ടയായ ജെനീവ സ്റ്റേഡിയത്തിലേക്ക് പോർച്ചുഗൽ പട യാത്ര തിരിക്കും.വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ ആതിഥേയർ സ്പെയിനിനോട് 1-0ന് തോറ്റപ്പോൾ ഫെർണാണ്ടോ സാന്റോസിന്റെ കീഴിൽ പോർച്ചുഗീസ് പട  ചെക്ക് റിപ്പബ്ലിക്കിനെ 2-0ന് പരാജയപ്പെടുത്തി.ഇന്ത്യൻ സമയം പന്ത്രണ്ടേക്കാലിന് ആണ് മൽസരം നടക്കാൻ പോകുന്നത്.

 

നേഷൻസ് ലീഗിൽ മുന്നേറാൻ ഉള്ള സാധ്യത സ്വിസ്റ്റർലണ്ടിന് ഇപ്പോൾ തീരെ ഇല്ല.മൂന്നിൽ മൂന്നു തോൽവി നേരിട്ട അവർ ഗ്രൂപ്പിലെ തന്നെ ശക്തർ ആയ പോർച്ചുഗീസ് പടയെ സമനിലയിൽ പോലും പിടിച്ചുകെട്ടും എന്നതു പോലും സംശയം ആണ്.പോർച്ചുഗലിൽ നടന്ന ആദ്യ പാദ മൽസരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ആയിരുന്നു സ്വിറ്റ്സർലാണ്ട് പരാജയപ്പെട്ടത്.

Leave a comment

Your email address will not be published. Required fields are marked *