Foot Ball Top News

സോഷ്യൽ മീഡിയയിലൂടെ വില്ല്യന്റെ ജീവന് ഭീഷണി മുഴക്കിയ ആരാധകൻ അറസ്റ്റിൽ

June 12, 2022

സോഷ്യൽ മീഡിയയിലൂടെ വില്ല്യന്റെ ജീവന് ഭീഷണി മുഴക്കിയ ആരാധകൻ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ തനിക്കും തന്റെ മുഴുവൻ കുടുംബത്തിനും എതിരെ വധഭീഷണിയുണ്ടെന്ന് വില്ലിയൻ റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതിന് കാരണക്കാരൻ ആയ കൊറിന്ത്യൻസിന്റെ ആരാധകനെ ബ്രസീൽ പോലീസ് അറസ്റ്റ് ചെയ്തു.ബാര ഫണ്ടയുടെ സ്ട്രാറ്റജിക് സ്‌പെഷ്യൽ ഓപ്പറേഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്.താരത്തിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടികൾക്ക് നേരെയും ഭീഷണി ഇയാൾ മുഴക്കിയത്രേ.

Tottenham express outrage after Chelsea hijack Willian transfer | Chelsea |  The Guardian

21 വയസുള്ള അക്രമിയുടെ ഐഡന്റിറ്റി ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് ‘ താരങ്ങളോട് കളിക്കാൻ അവശ്യപ്പെടുന്നത് വലിയ കുഴപ്പം ഇല്ല,എന്നാൽ കളിച്ചില്ലെങ്കിൽ പെൺമക്കളുടെ സ്‌കൂളിലേക്ക് പോകുമെന്ന്  പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പോലീസിന് അംഗീകരിക്കാനാവില്ല. അതൊരു കുറ്റമാണ്,” സാദ് വിശദീകരിച്ചു.മറ്റ് ഫസ്റ്റ് ടീം കളിക്കാരെ ഭീഷണിപ്പെടുത്തിയ മറ്റ് ആരാധകരെ പോലീസ് ഇപ്പോഴും അന്വേഷിക്കുകയാണ്. ഭീഷണി സന്ദേശങ്ങൾ ലഭിച്ച ഫുട്ബോൾ താരങ്ങളിൽ കാസിയോ, ഗിൽ, ഡ്യുലിയോ മോണ്ടെറോ ആൽവസ് എന്നിവരും ഉൾപ്പെടുന്നു.

Leave a comment