ഇഞ്ചുറി ടൈം പെനാൽട്ടി പുറത്തേക്ക് ; വിജയിക്കാൻ യോഗമില്ലാതെ നെതർലാന്റ്സ്
ശനിയാഴ്ച നടന്ന നേഷൻസ് ലീഗ് എ പോരാട്ടത്തിൽ പോളണ്ടിനെതിരെ 2-2ന് സമനില നേടി നെതർലൻഡ്‌സ്.ഹോം ക്യാപ്റ്റൻ മെംഫിസ് ഡിപായ് പെനാൽറ്റി നഷ്‌ടപ്പെടുത്തിയത് മൂലം വിലപ്പെട്ട മൂന്നു പോയിന്റ് നേടാൻ നെതർലാണ്ടസിന് കഴിഞ്ഞില്ല.ഫലം സമനിലയാണെങ്കിലും ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ ആണ് ഹോളണ്ട് പട ഇപ്പോഴും.ബെൽജിയത്തിന് പുറകെയുള്ള പോളിഷ് മൂന്നാം സ്ഥാനത്തുമാണ്.

മാറ്റി കാഷും(18),പിയോട്ടർ സീലിൻസ്‌കിയും (49) നേടിയ ഗോളുകൾ പോളണ്ടിന് വിജയ പ്രതീക്ഷ നല്കി എങ്കിലും വെറും അഞ്ചു മിനുറ്റിനുള്ളിൽ ഡേവി ക്ലാസനും ഡെൻസൽ ഡംഫ്രീസും രണ്ടു ഗോൾ മടക്കിയത്തോടെ പോളിഷ് സ്വപ്നം തകർന്നടിഞ്ഞു.90 ആം മിനുട്ടിൽ ക്യാഷിന്റെ ഹാൻഡ്ബോൾ റഫറി പെനാൽട്ടി വിധിച്ചെങ്കിലും മൽസരത്തിനുടനീളെ മോശം ഫോം കാഴ്ചവെച്ച ഡീപേ പെനാൽറ്റി പോസ്റ്റിന് പുറത്ത് പായിച്ചു. പരിക്കിനെ തുടർന്ന് പുറത്തായതിനാൽ പോളണ്ട് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി ഇല്ലാതെയായിരുന്നു പോളണ്ട് കളിക്കാൻ ഇറങ്ങിയത്.