ഹാംഗറിക്ക് എതിരെ സമനില വഴങ്ങി ജർമനി
ശനിയാഴ്ച നടന്ന നേഷൻസ് ലീഗ് എ ഗ്രൂപ്പ് 3 മത്സരത്തിൽ ആതിഥേയരായ ഹംഗറിക്കെതിരെ 1-1 ന് സമനില വഴങ്ങി ജർമനി.എട്ട് വിജയങ്ങളും നാല് സമനിലകളുമായി കോച്ച് ഹാൻസി ഫ്ലിക്കിന് കീഴിൽ തോറ്റിട്ടില്ല എങ്കിലും ഇത് അവരുടെ തുടർച്ചയായ നാലാം സമനില മൽസരം ആണ്.മൂന്ന് പോയിന്റുമായി ഫ്ളിക്കിന്റെ ടീം സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്താണ്.ഹംഗറി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

ആറാം മിനിറ്റിൽ ജർമ്മനി ഗോൾകീപ്പർ മാനുവൽ ന്യൂയർ റോളണ്ട് സല്ലായിയുടെ ഹെഡ്ഡ കുത്തി ഒഴിവാക്കിയപ്പോൾ പക്ഷേ സോൾട്ട് നാഗി റീബൌണ്ടയിലൂടെ ഗോൾ നേടിയത് ജർമനിയെ ഞെട്ടിച്ചു.മൂന്നു മിനുട്ടിനുളിൽ ജർമനിക്ക് വേണ്ടി ജോനാസ് ഹോഫ്മാൻ സമനില ഗോൾ നേടി.ഫിനീഷിങ്ങിലെ അപാകത ജർമനിക്ക് ഒരു കല്ല്കടി ആയപ്പോൾ അവരുടെ ബാക്ക്ലൈനും നല്ല പോലെ പരീക്ഷിക്കപ്പെട്ടു.മാനുവൽ ന്യൂയർ മൽസരത്തിന്റെ അവസാനം വരെ ഹംഗറിയുടെ മുന്നേറ്റങ്ങൾ തടയുന്നതിൽ ഏർപ്പെട്ടിരുന്നു.