നെതർലാൻഡ്സിനോട് ഏറ്റ തോൽവി മറക്കാൻ ബെൽജിയം
ബുധനാഴ്ചത്തെ ലീഗ് എ ഗ്രൂപ്പ് 4 മത്സരത്തിനായി പോളണ്ടിനെ ബ്രസൽസിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അപമാനകരമായ യുവേഫ നേഷൻസ് ലീഗ് തോൽവി മറികടക്കാൻ ഉള്ള ലക്ഷ്യത്തിൽ ആണ് ബെൽജിയം.റെഡ് ഡെവിൾസ് അവരുടെ ഉദ്ഘാടന മത്സരത്തിൽ നെതർലാൻഡിനോട് 4-1 ന് പരാജയപ്പെട്ടു, അതേസമയം സന്ദർശകർ ആയ പോളണ്ട് വെയിൽസ് ടീമിനെതിരെ 2-1 ന് വിജയം നേടിയിരുന്നു.

ലോകകപ്പിന് മുമ്പ് ബെൽജിയം തങ്ങളുടെ മനോവീര്യം മെച്ചപ്പെടുത്താൻ തീവ്രമായി ശ്രമിക്കുന്നതിനാൽ ഇത്ര വലിയ മാർജനിൽ ഏറ്റ തോൽവി കാമ്പിനെ തികച്ചും ഞെട്ടിച്ചു എന്ന് മാനേജർ റോബർട്ടോ മാർട്ടിനെസ് വെളിപ്പെടുത്തി.കൂടാതെ അവരുടെ സ്റ്റാർ സ്ട്രൈക്കർ ആയ റൊമേലു ലൂക്കാക്കൂ പരിക്ക് മൂലം കളിക്ക് പുറത്ത് ഇരിക്കുന്നതും ബെൽജിയത്തിന് വലിയ ഒരു തിരിച്ചടി ആയിരിക്കും.റാങ്കിങ്ങിൽ 26 ആം സ്ഥാനത്ത് തുടരുന്ന പോളണ്ട് താരതമ്യേനെ ശക്തർ ആയ സ്വീഡനെ അട്ടിമറച്ചു കൊണ്ട് ലോകക്കപ്പിന് യോഗ്യത നേടിയത് അവരുടെ ആത്മാവിശ്വാസത്തെ വല്ലാതെ വർധിപ്പിച്ചിട്ടുണ്ട്.കരുത്തർ ആയ ബെൽജിയത്തിനെ സമനിലയിൽ തളക്കാൻ ആയാൽ പോലും പോളണ്ടിന് അത് ഒരു ശുഭവാർത്തയായിരിക്കും.ഇന്ത്യൻ സമയം പന്ത്രണ്ടേക്കാലിന് ആണ് മൽസരം.