അർജന്റീന താരവുമായി ബാഴ്സലോണ ഗൗരവതരമായ ചർച്ചകൾ നടത്തുന്നു
ബാഴ്സലോണയും ഏഞ്ചൽ ഡി മരിയയും വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ സാധ്യതയുള്ള ട്രാൻസ്ഫറിനെക്കുറിച്ച് ചർച്ചയിലാണ് എന്ന് റെലെവോ.34 കാരനായ അർജന്റീനിയൻ ഇന്റർനാഷണൽ അടുത്ത മാസം ഒരു സ്വതന്ത്ര ഏജന്റായി മാറും, പാരീസ് സെന്റ് ജെർമെയ്നിലെ കരാർ ജൂൺ 30 ന് അവസാനിക്കും., മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ ഒരു വർഷത്തെ കാലാവധി ഒഴികെ,ലാ ലിഗയിലും ലിഗ് 1 ലും എയ്ഞ്ചൽ ഡി മരിയ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.

എന്നാൽ റയൽ മാഡ്രിഡ് ഇപ്പോഴും തങ്ങളുടെ ഒരു ഇതിഹാസം ആയി കാണുന്ന താരം അവരുടെ റൈവൽ ആയ ബാഴ്സയിലേക്ക് പോകുമോ എന്നത് വലിയ ഒരു ചോദ്യ ചിഹ്നമായി തന്നെ നിൽക്കുന്നു.ഉസ്മാൻ ഡെംബേലെ ടീം വിടും എന്ന കാര്യം ഏറെകുറെ ഉറപ്പായതിനാൽ,വില കുറഞ്ഞ ഒരു ഓപ്ഷൻ തപ്പിയുള്ള നടത്തത്തിൽ ആണ് സാവിയും ലപ്പോർട്ടയും.