ഇയാളെ കൊണ്ട് ഫ്രാൻസിനും യുവൻറ്റസിനും ഉപകാരം ഇല്ല !!!
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെ വീണ്ടും ടീമിലെടുക്കുന്നതിനെതിരെ യുവന്റസിന് മുന്‍ ടീമങ്കം ആയ ഫാബിയോ കന്നവാരോ മുന്നറിയിപ്പ് നൽകി.യുണൈറ്റഡിലെ കരാർ അവസാനിച്ചതോടെ ഈ വേനൽക്കാലത്ത് 29 കാരനായ യുവെയിലേക്ക് മടങ്ങിവരുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. സ്കൈ സ്പോർട്സ് പറയുന്നതനുസരിച്ച്, ഓൾഡ് ലേഡി അവരുടെ മുൻ മിഡ്ഫീൽഡറുമായി മൂന്ന് വർഷത്തെ കരാറിന്റെ അവസാന ഘട്ടത്തിലാണ്.

നിലവിലെ പൊഗ്ബയേ കൊണ്ട് യുവൻറ്റസിനും ഫ്രാൻസിനും ഒരു കാര്യവുമില്ല എന്നാണ് കന്നവാരോ കരുതുന്നത്.പണ്ട് സീരി എ ടീമിൽ ഉണ്ടായിരുന്ന പൊഗ്ബയേ കാണാൻ താൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിനായി 233 മത്സരങ്ങൾ കളിച്ച പോഗ്ബ 39 ഗോളുകളും 51 അസിസ്റ്റുകളും നേടിയിട്ടുണ്ട്.എന്നിരുന്നാലും, 2016-ൽ ഫ്രഞ്ച് താരത്തിനായി യുണൈറ്റഡ് യുവന്റസിന് നൽകിയ ഭീമമായ തുകക്കുള്ള പ്രകടനം അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല.