അടുത്ത സീസണിൽ സലയെ സൈൻ ചെയ്യാൻ ഇപ്പോഴേ നീക്കങ്ങൾ നടത്തി ബാഴ്സ
ലിവർപൂൾ ഫോർവേഡ് മുഹമ്മദ് സലാ ആൻഫീൽഡിലെ കരാർ പുതുക്കാൻ വിസമ്മതിച്ചാൽ ബാഴ്സലോണയിലേക്ക് മാറുമെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു.ഈജിപ്ഷ്യൻ താരത്തിന് നിലവിൽ തന്റെ കരാറിൽ ഒരു വർഷം ബാക്കിയുണ്ട്, 2022/23 കാമ്പെയ്നിനായുള്ള യൂർഗൻ ക്ലോപ്പിന്റെ ടീമിന്റെ ഭാഗമാകുമെന്ന് അദ്ദേഹം ഇതിന് മുന്നേ പറഞ്ഞിട്ടുമുണ്ട്.2023-ലെ വേനൽക്കാലത്ത് ഫ്രീ ഏജന്റ് ആയി അദ്ദേഹം ലിവർപ്പൂൾ വിടും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലിവർപൂളിൽ താരം സാലറി പോര എന്ന കാരണം കൊണ്ടാണ് ടീം വിടുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അങ്ങനെ ആണെങ്കിൽ നിലവിൽ കട ബാധ്യത നേരിടുന്ന ബാഴ്സ എങ്ങനെ ആണ് സലയെ പോലൊരു സൂപ്പർ താരത്തിന് വേണ്ട പണം നല്കുന്നത് എന്നതും വലിയ ഒരു ചോദ്യ ചിഹ്നമായി നിലക്കുന്നു.