ഫ്രാൻസ് – ക്രോയേഷ്യ മൽസരം സമനിലയിൽ പിരിഞ്ഞു
ഡെൻമാർക്കിനോട് ആദ്യ തോൽവിക്ക് നാല് ദിവസത്തിന് ശേഷം തിങ്കളാഴ്ച നടന്ന അവരുടെ രണ്ടാം നേഷൻസ് ലീഗ് മത്സരത്തിൽ ഫ്രാൻസ് ക്രൊയേഷ്യയോട് 1-1 സമനിലയിൽ പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ അഡ്രിയൻ റാബിയോട്ടിന്റെ ഗോളിൽ നിലവിലെ ചാമ്പ്യന്മാർ മുന്നേറിയെങ്കിലും ആന്ദ്രെ ക്രാമാരിച്ചിന്റെ വൈകിയ പെനാൽറ്റി ആതിഥേയർക്ക് അർഹമായ സമനില നൽകി.സൂപ്പർ താരങ്ങൾ ആയ കൈലിയൻ എംബാപ്പെയും കരിം ബെൻസെമയും ഇല്ലാതെ ആയിരുന്നു ഫ്രാൻസിനെ ദേഷാമ്പസ് കളിപ്പിച്ചത്.ഒന്നാം നിര ടീമിൽ അദ്ദേഹം 10 മാറ്റങ്ങൾ വരുത്തി.

തുടക്കത്തിൽ ക്രോയേഷ്യ മികച്ച മുന്നേറ്റങ്ങൾ നടത്തി കൊണ്ട് ഫ്രാൻസിനെ അമ്പരപ്പിച്ചു എങ്കിലും അര മണിക്കൂറിനുള്ളിൽ എങ്കുക്കുവില്ലൂടെ ഫ്രാൻസ് ഗോൾ നേടി എങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചു.നിർത്താതെ ആക്രമണം നടത്തിയ ഫ്രാൻസിന് ബ്രേക്ക് ലഭിക്കുന്നത് 52 ആം മിനുട്ടിൽ ആണ്.ബെൻ യേഡർ നല്കിയ പാസ് സ്വീകരിച്ച റാബിയോട്ട് ആയിരുന്നു ഫ്രാസിന്‍ വേണ്ടി സ്കോര്‍ ബോർഡിൽ ഇടം നേടിയത്. പകരക്കാരനായ ജോനാഥൻ ക്ലോസ് ക്രാമാരിച്ചിനെ ബോക്സില്‍ വീഴ്ത്തിയത് മൂലം ലഭിച്ച പെനാൽറ്റി 83-ാം മിനിറ്റിൽ ഗോളാക്കി മാറ്റി കൊണ്ട് സ്ട്രൈക്കർ തന്നെ ക്രൊയേഷ്യയ്ക്ക് സമനില ഗോൾ നേടി കൊടുത്തത്.ടൂർണമെന്റിൽ ഫ്രാൻസിന്റെ അടുത്ത എതിരാളി ഓസ്ട്രിയയാണ്,ക്രോയേഷ്യ നേരിടാൻ പോകുന്നത് ഡെൻമാർക്കിനെയുമാണ്.