പോര്‍ച്ചുഗീസ് സ്പാനിഷ് മത്സരം വീണ്ടും സമനിലയില്‍
വ്യാഴാഴ്ച എസ്റ്റാഡിയോ ബെനിറ്റോ വില്ലമറിനിൽ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗൽ സ്ട്രൈക്കർ റിക്കാർഡോ ഹോർട്ടയുടെ എണ്‍പതാം മിനുട്ടിലെ ഗോള്‍ സ്പെയിനിനെ 1-1ന് സമനിലയിൽ തളച്ചു.അൽവാരോ മൊറാട്ട ആദ്യ പകുതിയില്‍ യുവ താരം ഗാവിയുടെ അസിസ്റ്റില്‍ ഗോള്‍ നേടിയിരുന്നു.ഇരു കൂട്ടരും നാലാം തവണയാണ് സമനില വഴങ്ങുന്നത്.

2004ന് ശേഷം സ്പെയിനിനെതിരെ ഒരു മത്സര മത്സരവും പോർച്ചുഗൽ ജയിച്ചിട്ടില്ല, സ്പാനിഷ് മണ്ണിൽ അവരെ തോൽപ്പിക്കാന്‍ പോര്‍ച്ചുഗലിനു ഇതുവരെ ആയിട്ടില്ല.ഇരു കൂട്ടരും മികച്ച ഫുട്ബോള്‍ കാഴ്ചവച്ചു എങ്കിലും സ്പെയിന് ആയിരുന്നു പിച്ചില്‍ കൂടുതല്‍ അപകടകാരിക്കള്.ഫിനിഷിങ്ങില്‍ ക്ലിനിക്കല്‍ ആയിരുന്നു എങ്കില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ സ്പാനിഷ് പടക്ക് കഴിഞ്ഞെന്നേ.പോര്‍ച്ചുഗീസ് മാനേജര്‍ സാന്റോസ് ആദ്യ ഇലവനില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയേ ഇറക്കാത്തത് ആരാധകരില്‍ നീരസം പടര്‍ത്തി എങ്കിലും അറുപതാം മിനുട്ടില്‍ മോന്ട്ടെരിയോക്ക് പകരം റോണോ പിച്ചിലേക്ക് ഇറങ്ങി.