European Football Foot Ball Top News transfer news

ലകാസെറ്റെയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കങ്ങൾ ആരംഭിച്ച് ഫ്രഞ്ച് ടീമായ ലിയോൺ

June 2, 2022

author:

ലകാസെറ്റെയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കങ്ങൾ ആരംഭിച്ച് ഫ്രഞ്ച് ടീമായ ലിയോൺ

അലക്‌സാന്ദ്രെ ലകാസെറ്റെയെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ നീക്കങ്ങൾ ആരംഭിച്ച് ഫ്രഞ്ച് ടീമായ ലിയോൺ. 2023 ജൂണിൽ ആഴ്‌സണലുമായി കരാർ അവസാനിക്കുന്ന മുൻതാരത്തെ സൗജന്യ ട്രാൻസ്ഫറിലാണ് ലിയോൺ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

നേരത്തെ 2017-ലാണ് ലിയോണിൽ നിന്നും മുന്നേറ്റ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നത്. ഈ സീസണിൽ ഗണ്ണേഴ്‌സിനായി 36 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ മാത്രമാണ് ലകാസെറ്റെ നേടിയത്. താരവുമായുള്ള ആഴ്‌സണലിന്റെ കരാർ ഈ മാസം അവസാനത്തോടെ അവസാനിക്കും. ഫ്രഞ്ച് ഫോർവേഡിന് കരാർ നീട്ടി നൽകാൻ പരിശീലകൻ മിക്കൽ അർട്ടേറ്റ വിസമ്മതിച്ചതിനു പിന്നാലെ നിരവധി ടീമുകൾ അലക്‌സാന്ദ്രെ ലകാസെറ്റിനായി പല ക്ലബുകളും രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ താരം ലിയോണിലേക്ക് മടങ്ങാൻ തീരുമാനിച്ചതായ വാർത്തകളും പുറത്തുവരുന്നുണ്ട്. 2017 -ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 46.5 മില്യൺ പൗണ്ടിനാണ് ലകാസെറ്റെ ആഴ്ണലിലേക്ക് ചേക്കേറുന്നത്. നോർത്ത് ലണ്ടൻ ടീമിനായി 206 മത്സരങ്ങളിൽ നിന്ന് 71 ഗോളുകളും താരം നേടിയിട്ടുണ്ട്. എമിറേറ്റ്‌സിൽ ഉണ്ടായിരുന്ന കാലയളവിൽ എഫ്‌എ കപ്പും ലകാസെറ്റെ നേടിയിരുന്നു.

Leave a comment