Cricket Cricket-International Top News

ശ്രീലങ്കൻ ടീമിന്റെ ബോളിംഗ് സ്ട്രാറ്റജി പരിശീലകനായി ലസിത് മലിംഗയെ നിയമിച്ചു

June 2, 2022

author:

ശ്രീലങ്കൻ ടീമിന്റെ ബോളിംഗ് സ്ട്രാറ്റജി പരിശീലകനായി ലസിത് മലിംഗയെ നിയമിച്ചു

ഓസ്‌ട്രേലിയൻ പരമ്പരയ്ക്കായുള്ള ശ്രീലങ്കൻ ടീമിന്റെ ബോളിംഗ് സ്ട്രാറ്റജി പരിശീലകനായി ലസിത് മലിംഗയെ നിയമിച്ചു. തന്ത്രപരമായ പദ്ധതികൾ ഓൺ-ഫീൽഡ് എക്സിക്യൂഷൻ ചെയ്യാൻ സഹായിക്കുന്നതിന് തന്ത്രപരമായ ഉൾക്കാഴ്ചയും സാങ്കേതിക വൈദഗ്ധ്യവും നൽകിക്കൊണ്ട് മലിംഗ ദേശീയ ടീമിനൊപ്പം പ്രവർത്തിക്കുമെന്ന് എസ്എൽസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ വർഷം ആദ്യം ശ്രീലങ്ക ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയപ്പോഴും ടീമിന്റെ മുൻ നായകനായിരുന്ന മലിംഗ ഇതേ റോൾ വഹിച്ചിരുന്നു. അടുത്തിടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് മികച്ച പ്രകടനമാണ് താരത്തിന് കീഴിൽ കാഴ്ച്ചവെച്ചത്.

ഓസ്‌ട്രേലിയ രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ലങ്കയിൽ കളിക്കാനൊരുങ്ങുന്നത്. ആഴ്ച്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഓസ്‌ട്രേലിയൻ ടീം ജൂൺ ഒന്നിന് ശ്രീലങ്കയിൽ പരമ്പരയ്ക്കായി എത്തുമെന്ന് സ്ഥിരീകരണം ലഭിച്ചിരുന്നു.

ജൂൺ ഏഴിന് നടക്കുന്ന ടി20 പരമ്പരയോടെയാവും ഓസീസിന്റെ ലങ്കൻ പര്യടനത്തിന് തുടക്കമാവുക. ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യം മൂലം രാജ്യം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയ പര്യടനത്തിന് എത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

Leave a comment