European Football Foot Ball Top News transfer news

എസി മിലാൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും രംഗത്ത്

May 31, 2022

author:

എസി മിലാൻ താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും രംഗത്ത്

എസി മിലാൻ താരം റാഫേൽ ലിയോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും രംഗത്ത്. അടുത്തിടെ യൂറോപ്പിലുടനീളമുള്ള ചില വലിയ ക്ലബ്ബുകളിൽ നിന്ന് ശ്രദ്ധ ആകർഷിച്ച താരമാണ് 22 കാരനായ ഈ പോർച്ചുഗീസ് താരം. റഹീം സ്റ്റെർലിംഗിന് പകരക്കാരനായാണ് പെപ് ഗ്വാർഡിയോള റാഫേൽ ലിയോയെ നോട്ടമിട്ടിരിക്കുന്നത്.

അതേസമയം കെലിയൻ എംബാപ്പയെ ടീമിലെത്തിക്കാൻ പരാജയപ്പെട്ട റയൽ മാഡ്രിഡ് റാഫേൽ ലിയോയെ പകരക്കാരനായി കണ്ടെത്തിയിരുന്നു. ഈ സീസണിൽ സീരി എ കിരീടം നേടാൻ എസി മിലാനെ സഹായിച്ച പ്രധാന കളിക്കാരിൽ ഒരാളാണ് റാഫേൽ ലിയോ. ഇറ്റാലിയൻ ടീമിനായി 34 മത്സരങ്ങളിൽ നിന്നായി മൊത്തം 19 ഗോളുകളാണ് ഈ പോർച്ചുഗീസ് താരം അടിച്ചുകൂട്ടിയത്.

റാഫേൽ ലിയോയ്ക്കായി റയൽ മാഡ്രിഡ് 120 മില്യൺ യൂറോ വരെ ചെവഴിക്കാൻ തയാറാണെന്നാണ് റിപ്പോർട്ടുകൾ. റയലിനും സിറ്റിക്കും പുറമെ പാരീസ് സെയ്ന്റ് ജർമനും താരത്തിനെ സ്വന്തമാക്കാനായി രംഗത്തുണ്ടെന്നാണ് വാർത്തകൾ.

Leave a comment