നെതർലൻഡ്സിനെതിരായ ഏകദിന മത്സരത്തിനുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ജൂൺ 17 ന് ആരംഭിക്കാനിരിക്കുന്ന നെതർലൻഡ്സിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ശക്തമായ ടീമിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. 2019 ലോകകപ്പ് ജേതാവായ ഓയിൻ മോർഗനാവും ടീമിനെ നയിക്കുക. ലങ്കാഷെയറിന്റെ ലൂക്ക് വുഡിനെയും ഗ്ലൗസെസ്റ്റർഷയറിന്റെ ഡേവിഡ് പെയ്നെയും പുതുമുഖങ്ങളായി ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് സീനിയർ ടീമിലേക്ക് വുഡ് ആദ്യമായാണ് ഇടംപിടിക്കുന്നത്. എന്നാൽ പാകിസ്ഥാനെതിരായ ഏകദിന ടീമിൽ പെയ്ൻ ഇടംപിടിച്ചിരുന്നു. പരിക്ക് കാരണം കളിയിൽ നിന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം നോർത്താംപ്ടണിന്റെ സാം കറാൻ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്നതും ഏറെ ശ്രദ്ധേയമാവും.
പരമ്പരയിലെ മൂന്ന് മത്സരങ്ങൾ ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിന്റെ ഭാഗമാകും. നിലവിൽ കരീബിയൻ ടീമുമായി ഒരേ വേദിയിൽ ഏകദിന പരമ്പരയിൽ കളിക്കുന്നതിനാൽ സ്വന്തം ടർഫിൽ കളിക്കുന്നതിന്റെ പ്രയോജനം നെതർലാൻഡ്സിന് ലഭിക്കും.
ടീം
ഓയിൻ മോർഗൻ, മോയിൻ അലി, ജോസ് ബട്ട്ലർ, ബ്രൈഡൻ കാർസെ, സാം കറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ഡേവിഡ് പെയ്ൻ, ആദിൽ റഷീദ്, ജേസൺ റോയ്, ഫിൽ സാൾട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, ലൂക്ക് വുഡ്