European Football Foot Ball Top News transfer news

ഇസ്കോയും റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നു, ലാലിഗയിൽ തന്നെ തുടർന്നേക്കുമെന്ന് സൂചന

May 30, 2022

author:

ഇസ്കോയും റയൽ മാഡ്രിഡിന്റെ പടിയിറങ്ങുന്നു, ലാലിഗയിൽ തന്നെ തുടർന്നേക്കുമെന്ന് സൂചന

ഒരുകാലത്ത് റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്ന സൂപ്പർതാരം ഇസ്കോയും ക്ലബുവിടുന്നു. യുവേഫ ചാമ്പ്യൻസ് ലീ​​ഗ് കിരീടനേട്ടത്തിന് പിന്നാലെ സ്പാനിഷ് ചാമ്പ്യൻമാരിൽ നിന്നും പടിയിറങ്ങുന്നതായി താരം പ്രഖ്യാപിച്ചിരുന്നു. ഒമ്പത് വർഷത്തെ സേവനത്തിനൊടുവിലാണ് ഇസ്കോ റയലിനോട് വിടപറയുന്നത്. അറ്റാക്കിങ് മിഡ്ഫീൽ‍ഡറായ ഇസ്കോ 2013-ലാണ് മലാ​ഗയിൽ നിന്നും റയലിലെത്തുന്നത്.

ഒമ്പത് സീസണുകളിൽ റയലിനായി കളിച്ച താരം 350-ലേറെ മത്സരങ്ങളിൽ മാഡ്രിഡിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നുമായി 53 ​ഗോളും ഇസ്കോയുടെ പേരിലുണ്ട്. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീ​ഗ്, മൂന്ന് ലാ ലി​ഗ കിരീടങ്ങൾ ഇസ്കോ സ്വന്തമാക്കി. റയൽ വിടുന്ന ഇസ്കോ ലാ ലി​ഗയിൽ തന്നെ തുടരുമെന്നാണ് സൂചന.

കാർലോ ആഞ്ചലോ‌ട്ടി ആദ്യമായി റയൽ പരിശീലകസ്ഥാനത്തെത്തിയശേഷം നടത്തിയ ആദ്യ സൈനിങ്ങായിരുന്നു ഇസ്കോയുടേത്. ആദ്യ സീസണിൽ തന്നെ കോപ്പാ ഡെൽ റേയും ചാമ്പ്യൻസ് ലീ​ഗും നേടാൻ ഇസ്കോയ്ക്കായ്ക്ക് സാധിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർതാരം മാഴ്സെലോയും വെയിൽസ് താരം ഗാരേത് ബെയ്‌ലും ഇസ്ക്കോയ്ക്കൊപ്പം ക്ലബിൽ നിന്നും വിടവാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a comment