European Football Foot Ball Top News transfer news

റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഒരുങ്ങി സൂപ്പർ താരം ലൂക്ക മോഡ്രിച്ച്

May 30, 2022

author:

റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഒരുങ്ങി സൂപ്പർ താരം ലൂക്ക മോഡ്രിച്ച്

ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിനു പിന്നാലെ റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാൻ ഒരുങ്ങി സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. സ്പാനിഷ് ക്ലബിൽ ഒരു വര്‍ഷം കൂടി തുടരാന്‍ മോഡ്രിച്ചും റയലും തമ്മിൽ ധാരണയായതായാണ് സ്‌പെയിനിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. 36 കാരമായ മോഡ്രിച്ച് റയൽ മാഡ്രിഡ് മധ്യനിരയിലെ നിർണായക സാന്നിധ്യമാണ്. 11 വര്‍ഷമായി റയലിന് വേണ്ടി ബൂട്ടണിയുന്ന മോഡ്രിച്ചിന് 2023വരെയുള്ള കരാറാണ് റയല്‍ നല്‍കുന്നതെന്നാണ് വിവരം.

അതേസമയം, മറ്റൊരു സീനിയർ താരം മാഴ്‌സലോ ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡിന് വേണ്ടി 546 മത്സരങ്ങള്‍ കളിച്ചാണ് 15 വര്‍ഷത്തെ സാന്റിയാഗോ ബെര്‍ണബ്യൂവിലെ കരാര്‍ മാഴ്‌സലോ അവസാനിപ്പിക്കുന്നത്. ക്ലബിനായി ഏറ്റവും കൂടുതൽ കിരീടം നേടിയിരിക്കുന്ന താരമെന്ന റെക്കോർഡുമായാണ് മാഡ്രിഡിൽ നിന്നും ബ്രസീലിയൻ പടിയിറങ്ങുന്നത്.

മാഴ്‌സലോ റയൽ മാഡ്രിഡിന്റെ 25 കിരീടനേട്ടങ്ങളിലാണ് പങ്കാളിയായിരിക്കുന്നത്. ഈ സീസണില്‍ 18 മത്സരത്തില്‍ മാത്രമേ മാഴ്‌സലോക്ക് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഒരു കാലത്ത് റയലിന്റെ പ്രതിരോധത്തിലെ മിന്നും താരമായിരുന്ന മാഴ്‌സലോ അവസാന രണ്ട് വര്‍ഷമായി പരുക്കും ഫോമില്ലായ്മയും കാരണം പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

Leave a comment