Cricket IPL IPL-Team Top News

നാല് വ്യത്യസ്ത ഐപിഎൽ സീസണുകളിൽ 600-ൽ അധികം റൺസ് നേടുന്ന ആദ്യ താരമായി കെഎൽ രാഹുൽ

May 26, 2022

author:

നാല് വ്യത്യസ്ത ഐപിഎൽ സീസണുകളിൽ 600-ൽ അധികം റൺസ് നേടുന്ന ആദ്യ താരമായി കെഎൽ രാഹുൽ

ഐപിഎല്ലിൽ പുതിയ റെക്കോർഡിട്ട് കെഎൽ രാഹുൽ. നാല് വ്യത്യസ്ത ഐപിഎൽ സീസണുകളിൽ 600-ൽ അധികം റൺസ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് രാഹുലിനെ തേടിയെത്തിയിരിക്കുന്നത്. ഈ സീസണിനൊപ്പം 30 കാരനായ ബാറ്റ്‌സ്മാൻ 2021 സീസണിലെ 13 മത്സരങ്ങളിൽ നിന്ന് 626 റൺസും 2020 സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 670 റൺസും 2018 സീസണിൽ 659 റൺസും നേടി. 2019 സീസണിൽ 593 റൺസ് നേടിയ അദ്ദേഹം 600 ന് ഏഴ് റൺസ് കുറവാണ് നേടിയത്.

ഈ വർഷത്തെ ഐപിഎല്ലിൽ 15 ഇന്നിംഗ്‌സുകളിൽ നിന്ന് 51.33 ശരാശരിയിൽ 616 റൺസാണ് താരം നേടിയത്. 135.38 സ്‌ട്രൈക്ക് റേറ്റിലാണ് ഈ റൺസ് പിറന്നത്. രണ്ട് സെഞ്ചുറികളുടെയും നാല് അർധ സെഞ്ചുറികളുടെയും പിൻബലത്തിലാണ് കെഎൽ രാഹുൽ 616 റൺസ് അടിച്ചെടുത്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (LSG) അവരുടെ കന്നി ഐപിഎൽ സീസണിൽ എലിമിനേറ്ററിലേക്ക് നയിച്ചതും രാഹുലിന്റെ നായക സ്ഥാനത്തെ നേട്ടമാണ്.

Leave a comment