ഐപിഎല്ലിൽ തിളങ്ങിയവർക്കെല്ലാം അവസരം, കാർത്തിക്, ധവാൻ എന്നിവരെല്ലാം ടീമിലേക്ക്?
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ പുതുമുഖ താരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂര്‍ണമെന്റില്‍ തിളങ്ങിയ പേസര്‍മാരായ ഉമ്രാന് മാലിക്, മൊഹ്സീന് ഖാന്, അര്‍ഷ്ദീപ് സിംഗ്, തിലക് വർമ്മ എന്നിവര്‍ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനിടയുണ്ടെന്നാണ് വാർത്തകൾ.
കൂടാതെ ഹര്‍ദിക് പാണ്ഡ്യയും, ശിഖര്‍ ധവാനും, ദിനേശ് കാര്‍ത്തിക്കും ഇന്ത്യൻ ടി20 ടീമില്‍ മടങ്ങിയെത്തിയേക്കും. മധ്യനിരയിൽ ഫിനിഷറായി കളിക്കുന്ന കാർത്തിക് റോയൽ ചലഞ്ചേഴ്സിനായി 14 മത്സരങ്ങളിൽ നിന്ന് 287 റൺസ് നേടിയപ്പോൾ ഓപ്പണറായി കളിക്കുന്ന ധവാൻ പഞ്ചാബ് കിംഗ്സിനായി 13 മത്സരങ്ങളിൽ നിന്ന് 421 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.
പാണ്ഡ്യ തന്റെ ടീമിനെ പ്രതിനിധീകരിച്ച് 13 മത്സരങ്ങളിൽ നിന്നായി 413 റൺസും നാല് വിക്കറ്റും നേടിയിട്ടുണ്ട്. ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ പ്ലേ ഓഫിലേക്ക് നയിച്ചതും പാണ്ഡ്യയുടെ മിടുക്കാണ്. 13 കളികളില്‍ 21 വിക്കറ്റുമായി തിളങ്ങിയ ഉമ്രാന് വേഗം കൊണ്ട് ആരാധകരെ ഇതിനോടകം തന്നെ കൈയിലെടുത്തിരുന്നു.