അയർലണ്ടിന്റെ പുതിയ സ്പിൻ ബൗളിംഗ് പരിശീലകനായി നഥാൻ ഹൗറിറ്റ്സിനെ പ്രഖ്യാപിച്ചു
ക്രിക്കറ്റ് അയർലണ്ടിന്റെ പുതിയ സ്പിൻ ബൗളിംഗ് പരിശീലകനായി മുൻ ഓസ്ട്രേലിയൻ താരം നഥാൻ ഹൗറിറ്റ്സിനെ പ്രഖ്യാപിച്ചു. 40 കാരനായ ഹൗറിറ്റ്സ് 2002 മുതൽ 2011 വരെ ഓസീസിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സാന്നിധ്യമറിയിച്ച താരമാണ്. വലംകൈ ഓഫ് സ്പിന്നർ തന്റെ അന്താരാഷ്ട്ര കരിയറിൽ 17 ടെസ്റ്റുകളും 58 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും ആണ് കളിച്ചിട്ടുള്ളത്.
എല്ലാ ഫോർമാറ്റുകളിലുമായി 128 വിക്കറ്റുകളും ൻ ഓസ്ട്രേലിയൻ താരം നഥാൻ ഹൗറിറ്റ്സ് വീഴ്ത്തിയിട്ടുണ്ട്. ആഭ്യന്തരമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ക്വീൻസ്ലാന്റിനും ന്യൂ സൗത്ത് വെയിൽസിനും വേണ്ടി കളിച്ച ഹൗറിറ്റ്സ് ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റ്, സിഡ്നി തണ്ടർ, മെൽബൺ റെനഗേഡ്സ് എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്.
ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിന് ശേഷം പരിശീലകനായി മാറിയ ഹൗറിറ്റ്സ് 2020 മുതൽ ക്വീൻസ്ലാൻഡ് ഫയർ, ബ്രിസ്ബേൻ ഹീറ്റ് എന്നിവയുടെ സ്പിൻ ബൗളിംഗ് കോച്ചാണ്. ക്രിക്കറ്റ് അയർലൻഡുമായുള്ള ഹൗറിറ്റ്സിന്റെ പങ്ക് സീനിയർ പുരുഷ-വനിതാ സ്ക്വാഡുകളുമായും പാത്ത്വേ സംവിധാനങ്ങളുമായും പ്രവർത്തിക്കും.