ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് വനിതാ താരം കെയ്റ്റി മാർട്ടി
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ന്യൂസിലൻഡിന്റെ വനിതാ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ കെയ്റ്റി മാർട്ടിൻ. 2003-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മാർട്ടിൻ തന്റെ 19 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ഒരു ടെസ്റ്റ്, 103 ഏകദിനങ്ങൾ, 95 ടി20കൾ എന്നിവയിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
മാർച്ചിൽ പാകിസ്ഥാനെതിരെ വനിതാ ലോകകപ്പിലാണ് താരം അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ഈ ഇന്നിംഗ്‌സിൽ 26 പന്തിൽ പുറത്താകാതെ 30 റൺസ് നേടുകയും ചെയ്തു. മാർട്ടിൻ തന്റെ കരിയറിൽ 11 അർധസെഞ്ചുറികളോടെ ഫോർമാറ്റുകളിലുടനീളം 2900 റൺസ് നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു സെഞ്ചുറി പോലും സ്വന്തമാക്കാൻ കിവീസ് താരത്തിന് സാധിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ കെയ്റ്റി മാർട്ടിന്റെ ഏറ്റവും ഉയർന്ന സ്‌കോർ 81 ആണ്.