European Football Foot Ball Top News

ഗുണ്ടോഗന്‍ മാഡ്രിഡിലേക്ക് ?

May 18, 2022

ഗുണ്ടോഗന്‍ മാഡ്രിഡിലേക്ക് ?

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗൻ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.2021-22 കാമ്പെയ്‌നിലുടനീളം കെവിൻ ഡി ബ്രൂയ്‌നെയും ബെർണാഡോ സിൽവയെയും പോലെയുള്ളവർ സിറ്റി  മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ച്ചവേച്ചപ്പോഴും ഗുണ്ടോഗൻ തന്‍റെ ശൈലിയില്‍ സിറ്റി മിഡ് ഫീല്‍ഡില്‍ പ്രകടമായ മാറ്റം കൊണ്ടുവന്നു.

എന്നാല്‍ താരത്തിന്‍റെ സേവനം ഇനി ആവശ്യം ഇല്ല എന്ന് ക്ലബ് ഏജന്റിനെ അറിയിച്ചിരിക്കുന്നു. വാര്‍ത്ത പുറത്ത് വിട്ട ഡെയിലി മെയില്‍ തിങ്കളാഴ്ച മാഡ്രിഡിലേക്കുള്ള  വിമാനത്തിൽ ഗുണ്ടോഗന്‍  കയറുന്നത്  കണ്ടെന്നും അദ്ദേഹത്തിന്റെ യാത്രയുടെ കാരണം അജ്ഞാതമായി തുടരുന്നുവെന്നും രേഘപ്പെടുതിയിട്ടുണ്ട്.ലാ ലിഗ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് മുമ്പ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ ഗുണ്ടോഗന്‍ കളിച്ചിരുന്ന സമയത്ത് താരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Leave a comment