European Football Foot Ball Top News

ലിവര്‍പൂളിനു ജയം ; പ്രീമിയര്‍ ലീഗിലെ വിജയിയെ അറിയാന്‍ ഇനിയും കാത്തിരിക്കണം

May 18, 2022

ലിവര്‍പൂളിനു ജയം ; പ്രീമിയര്‍ ലീഗിലെ വിജയിയെ അറിയാന്‍ ഇനിയും കാത്തിരിക്കണം

ചൊവ്വാഴ്ച രാത്രി സെന്റ് മേരീസ് സ്റ്റേഡിയത്തിൽ സതാംപ്ടണെ 2-1ന് തോൽപിച്ച ലിവർപൂൾ 2021-22 ൽ ഒരു മത്സരം ശേഷിക്കെ മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് ഒരു പോയിന്റായി ചുരുക്കി.ശനിയാഴ്ച നടന്ന എഫ്‌എ കപ്പ് ഫൈനലിൽ പെനാൽറ്റിയിൽ ചെൽസിയെ തോൽപ്പിച്ച ടീമിൽ നിന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ക്ലോപ്പ് ടീം തിരഞ്ഞെടുത്തത്.വാന്‍ ഡൈക്ക് സല എന്നിവര്‍ പരിക്കേറ്റു പുറത്തായപ്പോള്‍ മാനെക്ക്  ക്ലോപ്പ് വിശ്രമം നല്‍കി.

നഥാൻ റെഡ്‌മണ്ട് മികച്ച വ്യക്തിഗത പ്രയത്‌നത്തിലൂടെ ആതിഥേയരെ നേരത്തെ തന്നെ മുന്നിലെത്തിച്ചു.ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും പതിനഞ്ച് മിനുട്ടിനുള്ളില്‍  തന്നെ ഗോള്‍ മടക്കി  ടാക്കുമി മിനാമിനോ ലിവര്‍പൂളിനു സമനില നേടി കൊടുത്തു.തുടര്‍ന്ന് വിജയത്തിന് വേണ്ടി പോരാടിയ ലിവര്‍പൂളിനു രക്ഷന്‍ ആയത് ജോയല്‍ മാറ്റിപ്പ് ആയിരുന്നു.അദ്ദേഹത്തിന്റെ അസാധാരണമായ ഒരു ഹെഡര്‍ ആണ് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറച്ചത്.ലിവര്‍പൂളിന്റെ വിജയത്തോടെ ലീഗിലെ വിജയി ആരെന്നു അറയാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍.

Leave a comment