യൂറോപ്പ്യന്‍ ഫുട്ബോള്‍ എന്ന ലക്ഷ്യം നിറവേറ്റാന്‍ വെനീസിയക്കെതിരേ റോമ
അടുത്ത സീസണിൽ യൂറോപ്യൻ ഫുട്ബോൾ എന്ന ലക്ഷ്യം സുരക്ഷിതമാക്കാൻ, ആറാം സ്ഥാനത്തുള്ള റോമ വെനീസിയ ടീമിനെ ശനിയാഴ്ച സ്റ്റേഡിയോ ഒളിമ്പിക്കോയിലേക്ക് സ്വാഗതം ചെയ്യുന്നു.വെനീസിയ ആണെങ്കില്‍ ലീഗില്‍ അവസാന സ്ഥാനത്താണ്.തങ്ങളുടെ അവസാന നാല് ലീഗ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റ് മാത്രമേ റോമ നേടിയിട്ടുള്ളൂ.തൊട്ടടുത്ത് അറ്റ്ലാന്റ്റയും ഫിയോറെന്റ്റീനയും ഉള്ളത് റോമക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നു.

യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് ഫൈനലില്‍ ഇടം നേടിയ റോമക്ക് അടുത്ത സീസണില്‍ കോണ്‍ഫറന്‍സ് ലീഗ് യോഗ്യത നേടാന്‍ ഇനിയുള്ള രണ്ടു മത്സരങ്ങളിലും വിജയം നേടിയേ തീരൂ.മോറിഞ്ഞോയുടെ കീഴില്‍ ഒരു പുതുയുഗം തുടങ്ങുന്നതിനുള്ള എല്ലാ ലക്ഷണങ്ങളും റോമ നല്‍കുന്നുമുണ്ട്.ഈ സീസന് വെടിപ്പായി തീര്‍ത്താല്‍ വരാനിരിക്കുന സമ്മറിനു വലിയ തുക മുടക്കി പുതിയ താരങ്ങളെ സൈന്‍ ചെയ്യാനുള്ള നീക്കം മോറിഞ്ഞോക്കും ഉണ്ട്.