Cricket IPL IPL-Team IPL2020 Top News

മുംബൈക്കെതിരെ ചെന്നൈയ്ക്ക് ബാറ്റിംഗ്, മാറ്റങ്ങുമായി ഇരുടീമും

May 12, 2022

author:

മുംബൈക്കെതിരെ ചെന്നൈയ്ക്ക് ബാറ്റിംഗ്, മാറ്റങ്ങുമായി ഇരുടീമും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആദ്യം ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ ഇന്ത്യൻസ്. രണ്ട് മാറ്റങ്ങളുമായി രോഹിത് ശർമ്മയും സംഘവും ഇന്നിറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് മഹേന്ദ്ര സിങ് ധോണി ടീമിൽ വരുത്തിയിരിക്കുന്നത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം സിമർജീത് സിങിനെയാണ് സിഎസ്കെ തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം മുംബൈ നിരയിൽ ഫോമില്ലാതെ വലയുന്ന കീറോൺ പൊള്ളാർഡിന് പകരം ട്രിസ്റ്റൻ സ്റ്റബ്‌സും മുരുഗൻ അശ്വിന് പകരം ഹൃത്വിക് ഷോക്കീനുമാണ് ഇടംപിടിച്ചിരിക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ ഇരുടീമിന്റെയും നേരത്തെ തന്നെ അവസാനിച്ചിരുന്നെങ്കിലും അവസാന മത്സരങ്ങളിൽ ജയിച്ച് തലയുയർത്തി മടങ്ങാനായിരിക്കും ഇരുടീമുകളും ഇന്നിറങ്ങുക.

ടീം

ചെന്നൈ സൂപ്പർ കിങ്സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, മൊയിൻ അലി, ശിവം ദുബെ, എംഎസ് ധോണി, ഡ്വെയ്ൻ ബ്രാവോ, മഹേഷ് തീക്ഷണ, സിമർജീത് സിംഗ്, മുകേഷ് ചൗധരി

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, തിലക് വർമ്മ, ട്രിസ്റ്റൻ സ്റ്റബ്‌സ്, രമൺദീപ് സിംഗ്, ടിം ഡേവിഡ്, ഡാനിയൽ സാംസ്, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ജസ്പ്രീത് ബുംറ, റിലേ മെറിഡിത്ത്

Leave a comment