Cricket Cricket-International Top News

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ ബ്രണ്ടൻ മക്കല്ലം

May 11, 2022

author:

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ ബ്രണ്ടൻ മക്കല്ലം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിയാൻ തയാറെടുത്ത് ബ്രണ്ടൻ മക്കല്ലം. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് മുൻ ന്യൂസിലൻഡ് താരവും നായകനുമായ മക്കല്ലം ഐപിഎല്ലിൽ നിന്നും വിടപറയാൻ ഒരുങ്ങുന്നത്.

എന്നാൽ ഈ സീസൺ അവസാനത്തോടെയാവും ബ്രണ്ടൻ മക്കല്ലം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്നും പടിയിറങ്ങുക. അടുത്ത ഇംഗ്ലണ്ട് ടെസ്റ്റ് ടീം കോച്ചായി ക്രിസ് സിൽവർവുഡിന് പകരം മക്കല്ലത്തെ നിയമിക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ധാരണയായിരിക്കുന്നത്. ഇതിനായി മക്കല്ലവും സമ്മതം മൂളിയതായാണ് വാർത്തകൾ.

ഒരു രാജ്യത്തിന്റെ മുഴുവൻ സമയ പരിശീലകനെന്ന നിലയിൽ മക്കല്ലം ചുമതലയേൽക്കുന്ന ആദ്യ അസൈൻമെന്റായിരിക്കും ഇത്. കഴിഞ്ഞ വർഷം കെകെആറിനെ ഫൈനലിലെത്തിച്ചതിനൊപ്പം കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായും മക്കല്ലം ചുമതലവഹിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ആഷസിൽ 0-4ന് തോറ്റ ഇംഗ്ലണ്ട് സിൽവർവുഡിനെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും വെസ്റ്റ് ഇൻഡീസിനെതിരായ അടുത്ത ടെസ്റ്റ് പരമ്പരയിൽ പോൾ കോളിംഗ്‌വുഡിനെ ഇടക്കാല പരിശീലകനായി നിയമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിൻഡീസിനെതിരെയും ഇംഗ്ലീഷ് പട തോറ്റതോടെ പുതിയ പരിശീലകനായുള്ള തിരച്ചിലിലായിരുന്നു ടീം.

Leave a comment