ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലകനായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചേക്കും
മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം പരിശീലകനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വാർത്തകൾ പ്രകാരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മക്കല്ലത്തെ പരിശീലകനായി ഉടൻ പ്രഖ്യാപിച്ചേക്കും.
ബെൻ സ്റ്റോക്സ് നായകനാകുന്ന ഇംഗ്ലണ്ട് ടീമിന്റെ ടെസ്റ്റ് പരിശീലകനാകാൻ ബ്രണ്ടൻ മക്കല്ലവും സമ്മതം മൂളിയതായാണ് വിവരം. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി സ്ഥാനം വഹിക്കുകയാണ് മക്കല്ലം ഇപ്പോൾ. കിവീസിനായി 101 ടെസ്റ്റുകൾ കളിച്ച പരിചയ സമ്പത്തും മക്കല്ലത്തിന്.
എല്ലാ ഫോർമാറ്റുകളിലും ന്യൂസിലൻഡിന്റെ വളർച്ചയിൽ മക്കല്ലം നിർണായക പങ്കുവഹിച്ചിച്ച താരമാണ്. നേരത്തെ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ടിന്റെ ടി20 ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിക്കുമെന്നാണ് വാർത്തകൾ വന്നത്. ടീമിന്റെ മൂന്നു ഫോർമാറ്റുകളിലും മൂന്ന് വ്യത്യസ്ത പരിശീലകരെ നിയമിക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് താത്പര്യം.